»   » ദുല്‍ഖറിന്റെ സോലോയുടെ പ്രത്യേകത ഇതാണ്, മണിരത്‌നം വെളിപ്പെടുത്തി!

ദുല്‍ഖറിന്റെ സോലോയുടെ പ്രത്യേകത ഇതാണ്, മണിരത്‌നം വെളിപ്പെടുത്തി!

By: സാൻവിയ
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖറിന്റെ സോലോ. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. അതിഗംഭീരമായ പശ്ചാത്തല സംഗീതത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്തിരുന്നു.

ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍ കണ്ട പ്രേക്ഷകര്‍ക്ക് ചിത്രം ഒരു നിരാശയായിരിക്കില്ലെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ തന്നെ ഉറപ്പു നല്‍കി. സോല എന്ന ചിത്രം മലയാള സിനിമയ്ക്ക് ഒരു പുതിയ അനുഭവമായിരിക്കും നല്‍കുകയെന്നും ബിജോയ് നമ്പ്യാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജോയ് നമ്പ്യാര്‍, ദുല്‍ഖര്‍ സല്‍മാന്‍, മണിരതത്‌നം എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചിത്രത്തിലെ ആ രഹസ്യം പുറത്തായത്.


മണിരത്‌നം വെളിപ്പെടുത്തി

ചിത്രത്തിന്റെ ഗംഭീര ടീസര്‍ പുറത്ത് വിട്ടതിന് ശേഷം മണിരത്‌നമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ടീസര്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ ജനിപ്പിക്കാന്‍ ടീസറിന് കഴിയുമെന്നും മണിരത്‌നം പറഞ്ഞു.


ആ പ്രത്യേകത ഇതാണ്

മൂന്ന് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. 11 സംഗീത സംവിധായകരും 15 പാട്ടുകളും അടങ്ങുന്നതാണ് ചിത്രം. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇതെന്നും മണിരത്‌നം വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് തുറന്ന് പറഞ്ഞു.


മണിരത്‌നം ചിത്രത്തിലൂടെ

മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴില്‍ ശ്രദ്ധ നേടുന്നത്. തമിഴിന് പുറമെ ബോളിവുഡിലും ദുല്‍ഖറിനെ ശ്രദ്ധേയനാക്കിയത് ഈ ചിത്രത്തിലൂടെയാണ്.


സംഗീത സംവിധാനം-സോലോ

ജനപ്രിയ മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, അകം, ഫില്‍ട്ടര്‍ കോഫി, പ്രമുഖന്മാരായ പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗൗരവ്‌ഗോദ്കിന്ദി, ബ്രോദാ വി, അഭിനവ് ബന്‍സാല്‍ തുടങ്ങിയവരൊക്കെ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


നടിമാര്‍-പ്രധാന വേഷത്തില്‍

ആന്‍ അഗസ്റ്റിന്‍, കബാലി ഫെയിം സായി ധന്‍സിക, മോഡല്‍ ആര്‍ത്തി വെങ്കടേഷ്, കന്നട നടി ശ്രുതി ഹരിഹരന്‍, മറാത്തി നടി സായി തംഹന്‍കര്‍, ആശാ ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന ഫീമെയില്‍ റോളുകള്‍ അവതരിപ്പിക്കുന്നത്.


First Picture Of Dulquer Salmaan's Daughter Is Out Now
English summary
Director Maniratnam about Solo.
Please Wait while comments are loading...

Malayalam Photos

Go to : More Photos