»   » 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും, അതേ കൂട്ടുകാരനൊപ്പം ഊട്ടിയില്‍

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും, അതേ കൂട്ടുകാരനൊപ്പം ഊട്ടിയില്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കിലുക്കം, മിന്നാരം ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയദര്‍ശന്‍ തന്റെ പഴയ ചിത്രങ്ങളുടെ ഗൃഹാതുരത്വം പങ്കു വച്ചത്. തന്റെ പഴയ ചിത്രങ്ങളായ കിലുക്കം, മിന്നരം ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. കൂടെ പ്രിയ സുഹൃത്ത് മോഹന്‍ലാലുമുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ഒപ്പത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് ഊട്ടിയില്‍ എത്തിയത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പഴയ ഓര്‍മ്മകളുമായി. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിലുക്കം, ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിന്നാരം, വീണ്ടും ഒപ്പം ഊട്ടിയില്‍ പ്രിയദര്‍ശന്‍ തന്റെ പഴയ ചിത്രങ്ങളുടെ ഓര്‍മ്മയില്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


mohanlal-priyadarshan

കൊച്ചി, വാഗമണ്‍ എന്നിവടങ്ങളിലായി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടാണ് പ്രിയദര്‍ശനും ലാലും ഇപ്പോള്‍ ഊട്ടിയില്‍ എത്തിയിരിക്കുന്നത്. ജയരാമന്‍ എന്ന അന്ധകഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു ഫഌറ്റില്‍ നടക്കുന്ന കൊലപാതകത്തിന് ജയരാമന്‍ സാക്ഷിയാകുന്നതും തുടര്‍ന്ന് കുറ്റവാളിയെ കണ്ടെത്തുന്നതുമാണ് ചിത്രത്തില്‍.


യോദ്ധ, ഗുരു എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു മുഴുനീള അന്ധന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


English summary
Director Mohanlal facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam