»   » ദുബായില്‍ വച്ച് ദിലീപുമായുണ്ടായ വഴക്ക്, ഷര്‍ട്ടൊക്കെ വലിച്ച് കീറി നല്ല തല്ല്, നാദിര്‍ഷ പറയുന്നു

ദുബായില്‍ വച്ച് ദിലീപുമായുണ്ടായ വഴക്ക്, ഷര്‍ട്ടൊക്കെ വലിച്ച് കീറി നല്ല തല്ല്, നാദിര്‍ഷ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam


ദിലീപിന്റെ പ്രിയപ്പെട്ട സുഹൃത്താണ് മിമിക്രിക്കാരനും സംവിധായകനുമായ നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധാനരംഗത്ത് എത്തുന്നത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച വിജയം നേടി. എന്നാല്‍ നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രം ദിലീപിനൊപ്പമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത് സംഭവിച്ചുമില്ല.

ദിലീപിനെ വച്ചൊരു സിനിമ ചെയ്യാന്‍ പറ്റിയ കഥയും കഥാപാത്രത്തെയും കിട്ടാത്തതാണ് അതിന് കാരണമെന്ന് നാദിര്‍ഷ പിന്നീട് പറഞ്ഞു. മഹാരാജാസ് കോളേജില്‍ വച്ചാണ് ദിലീപിനെ ഞാന്‍ ആദ്യമായി കാണുന്നത്. അന്ന് മുതല്‍ തുടങ്ങിയ ബന്ധമാണ് ഇതെന്നും നാദിര്‍ഷ പറയുന്നു. ഇതുവരെ ഞങ്ങള്‍ക്കിടയില്‍ ഒരു ഈഗോയും ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു വലിയ വഴക്കുണ്ടായിട്ടുണ്ടെന്ന് നാദിര്‍ഷ. തുടര്‍ന്ന് വായിക്കൂ...

ദുബായില്‍ വച്ച്

ദുബായിലെ ഒരു സ്റ്റേജ് ഷോയില്‍ വച്ചായിരുന്നു സംഭവം.

ചെറിയ വാക്ക് തര്‍ക്കം

എന്തോ ചെറിയ കാര്യം പറഞ്ഞാണ് വലിയ വഴക്കായത്. ഷര്‍ട്ടൊക്കെ വലിച്ച് കീറി വലിയ തല്ല്. പിന്നെ അവിടെ ഉണ്ടായിരുന്നവര്‍ ഓടിക്കൂടി ഞങ്ങളെ പിടിച്ച് മാറ്റുകയായിരുന്നു.

ഇപ്പോഴും ഈ സൗഹൃദം

ഇതുപോലുള്ള വഴക്കാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ ഊഷ്മളത കൂട്ടുന്നതെന്ന് നാദിര്‍ഷ പറയുന്നു.

വിശേഷങ്ങള്‍ തിരക്കും

മഹാരാജാസ് കോളേജില്‍ വച്ചാണ് ആദ്യമായി കാണുന്നത്. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദവും. എന്നും വിളിച്ച് വിശേഷങ്ങള്‍ തിരക്കാറുണ്ടെന്ന് നാദിര്‍ഷ പറയുന്നു.

ദിലീപേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Director Nadirsha about Dileep.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam