ജയസൂര്യയ്ക്ക് നാദിര്‍ഷയുടെ ബിഗ് സല്യൂട്ട്, അമര്‍ അക്ബറിന്റെ വിജയത്തിനല്ല, പിന്നെയോ?
നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന അമര്‍ അക്ബര്‍ അന്തോണിയില്‍ മുടന്തനായാണ് ജയസൂര്യ എത്തിയത്. എന്നാല്‍ ഇപ്പോഴിതാ സു സു സുധി വാത്മീകത്തില്‍ വിക്കനായ സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തെമ്മാടിയായി നടന്ന അക്ബറല്‍ നിന്നും സുധീന്ദ്രനിലേക്കുള്ള ജയസൂര്യയുടെ യാത്ര ഭയങ്കരം തന്നെ. അതേ കഥാപാത്രത്തിലെ ആ ഭാവത്തിലും രൂപത്തിലും പെട്ടന്ന് ഉണ്ടായ മാറ്റം അവിശ്വസനീയമാണ്.
ഇപ്പോഴിതാ ജയസൂര്യയ്ക്ക് സംവിധായകന്‍ നാദിര്‍ഷയുടെ ഒരു ബിഗ് സല്യൂട്ട്. എന്തിനാണെന്നോ? സു സു സുധി വാത്മീകത്തിലെ ജയസൂര്യയുടെ തകര്‍പ്പന്‍ അഭിനയത്തിന് തന്നെ. നാദിര്‍ഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യയ്ക്ക് ചിത്രത്തിലെ അഭിനയത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

ജയസൂര്യയ്ക്ക് നാദിര്‍ഷയുടെ ബിഗ് സല്യൂട്ട്, അമര്‍ അക്ബറിന്റെ വിജയത്തിനല്ല, പിന്നെയോ?
സു സു സുധി വാത്മീകം ഞാന്‍ കണ്ടു. ഒരു നടന്‍ എന്ന നിലയില്‍ ജയസൂര്യയുടെ വളര്‍ച്ച കുറച്ച് നാളുകളായി കണ്ടുക്കൊണ്ടിരുന്ന ആളാണ് ഞാന്‍. അക്ബറില്‍ നിന്നും സുധീന്ദ്രനിലേക്കുള്ള ജയന്റെ വളര്‍ച്ച അദ്ഭുതം തന്നെ. നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

ജയസൂര്യയ്ക്ക് നാദിര്‍ഷയുടെ ബിഗ് സല്യൂട്ട്, അമര്‍ അക്ബറിന്റെ വിജയത്തിനല്ല, പിന്നെയോ?
അക്ബറായി അന്ന് അമര്‍ അക്ബര്‍ അന്തോണിയുടെ ലൊക്കേഷനില്‍ ഞാന്‍ കണ്ടത് തനി ലോക്കലിനെയാണ്. എന്നാല്‍ വാത്മീകത്തിലെ സൗമ്യനായ കഥാപാത്രത്തിലേക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റം ഭയങ്കരം തന്നെ.-നാദിര്‍ഷ

ജയസൂര്യയ്ക്ക് നാദിര്‍ഷയുടെ ബിഗ് സല്യൂട്ട്, അമര്‍ അക്ബറിന്റെ വിജയത്തിനല്ല, പിന്നെയോ?
സിനിമാ കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ നിന്ന് ജയസൂര്യ തകര്‍ത്തൂട്ടാാ എന്ന് കേള്‍ക്കുന്നതാണ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരമെന്നും, നാദിര്‍ഷ പറയുന്നു.

ജയസൂര്യയ്ക്ക് നാദിര്‍ഷയുടെ ബിഗ് സല്യൂട്ട്, അമര്‍ അക്ബറിന്റെ വിജയത്തിനല്ല, പിന്നെയോ?
ഒരു നല്ല സിനിമ നിര്‍മ്മിച്ചു എന്ന് തന്നെ താരത്തിന് അഭിമാനിയ്ക്കാം. നാദിര്‍ഷ പറയുന്നു.
ജയസൂര്യയ്ക്ക് നാദിര്‍ഷയുടെ ബിഗ് സല്യൂട്ട്, അമര്‍ അക്ബറിന്റെ വിജയത്തിനല്ല, പിന്നെയോ?
നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണുക.

Click it and Unblock the Notifications