twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രക്ഷപ്പെട്ടത് അത്ഭുകരമായി! തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി, സംഭവിച്ചത് ഇങ്ങനെ...

    |

    തൃശൂരിൽ നിന്ന് കാണാതായ യുവസംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂർ കൊടകരയിൽ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. ഒരു സംഘം ആളുകൾ തട്ട കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു എന്ന് നിഷാദിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് ഒരു സംഘം പേർ ആക്രമിക്കുകയും യുവസംവിധായകനെ തട്ടിക്കൊണ്ടു പോകുന്നതും. ആക്രമണത്തിൽ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

    കിം കർദാഷിനെ ആ വിവാദം വസ്ത്രം ധരിപ്പിച്ചത് മൂന്ന് പേർ ചേർന്ന്! വീഡിയോ വൈറൽകിം കർദാഷിനെ ആ വിവാദം വസ്ത്രം ധരിപ്പിച്ചത് മൂന്ന് പേർ ചേർന്ന്! വീഡിയോ വൈറൽ

     കണ്ടെത്തിയത് ആശുപത്രിയിൽ

    പുലർച്ചെയോടെയായിരുന്നു യുവ സംവിധായകനെ കൊടകരയിലെ ഒരു ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് അവിടെ എത്തുകയായിരുന്നു. ആക്രമികളുടെ കയ്യിൽ നിന്ന് താൻ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

     കാറിലുണ്ടായത്

    നിഷാദിന്റെ ചിത്രമായ വിപ്ലവം ജയിക്കട്ടെ കഴിഞ്ഞ ആഴ്ചയായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട നേർച്ചയ്ക്കായി പാവറാട്ടി പളളിയിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് പോകവെയായിരുന്നു സംഭവം നടക്കുന്നത്. രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. വാഹനം തടഞ്ഞു നിർത്തിയതിനു ശേഷം മുഖം മൂടി ധരിച്ചവർ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു.

     പ്രതീക്ഷയ്ക്ക് നേരേയും മർദ്ദനം

    നിഷാദിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പ്രതീക്ഷയേയും ഇവർ അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ അടുത്തുള്ള ചാലിനു സമീപത്തിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. എഴുന്നേറ്റ് വരുന്നതിനു മുൻപ് തന്നെ ആക്രമി സംഘം നിഷാദിനേയും കൊണ്ട് കടന്നു കളയുകയായിരുന്നു.നല്ല മയക്കത്തിലായിരുന്നതിനാല്‍ വാഹനം തിരിച്ചറിഞ്ഞില്ലെന്നും പ്രതീക്ഷ പോലീസിനോട് പറഞ്ഞു. കൂടാതെ മുഖം മൂടി ധരിച്ചിരുന്നത് കൊണ്ട് ആക്രമി സംഘത്തെ മനസ്സിലായിട്ടില്ലെന്നും ഇവർ പറഞ്ഞിരുന്നു.

    നിഷാദിന്റെ ഫേസ്ബുക്ക് ലൈവ്

    ചിത്രം നിർമ്മിക്കാനേറ്റ സി രണദേവ് എന്നയാളുമായി നിഷാദ് തർക്കത്തിലായിരുന്നു. നിഷാദിനെതിരെ രണദേവ് കേടതിയെ സമീപിച്ചിരുന്നു.ജൂലായ് 26-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സ്റ്റേ മൂലം ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.

    സിനിമയ്ക്ക് യു  ആർ എഫ് റെക്കോർഡ്

    42ാം വയസിലും സിംഗിൾ!! പുരുഷന്മാരെ ഡീൽ ചെയ്യാൻ തനിയ്ക്ക് അറിയാം, ചൂഷണത്തിനെതിരെ ഷക്കീല42ാം വയസിലും സിംഗിൾ!! പുരുഷന്മാരെ ഡീൽ ചെയ്യാൻ തനിയ്ക്ക് അറിയാം, ചൂഷണത്തിനെതിരെ ഷക്കീല

    English summary
    director nishad hassan from kodakara
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X