»   » ലേലം രണ്ടാം ഭാഗം, സുരേഷ് ഗോപിയ്‌ക്കൊപ്പം യുവതാരവും!

ലേലം രണ്ടാം ഭാഗം, സുരേഷ് ഗോപിയ്‌ക്കൊപ്പം യുവതാരവും!

Posted By: Sanviya
Subscribe to Filmibeat Malayalam

പഞ്ച് ഡയലോഗുകള്‍കൊണ്ടും കഥാപാത്ര മികവുകൊണ്ടും 1997ല്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ചിട്ട ചിത്രമാണ് ലേലം. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

രണ്ടാം ഭാഗം വരുന്നതായി മുമ്പും വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ പല കാരണങ്ങളാലും പ്രോജക്ട് നീണ്ടു പോയി. ഇപ്പോള്‍ ലേലം രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് രഞ്ജി പണിക്കര്‍. നിധിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കസബയ്ക്ക് ശേഷം

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ കസബയ്ക്ക് ശേഷം നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേലം. ലേലം സെക്കന്റ് എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

തിരക്കഥ പുരോഗമിക്കുന്നു

ചിത്രത്തിന്റെ തിരക്കഥ പുരോഗമിച്ച് വരികയാണെന്ന് നിധിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിധിന്‍ പറഞ്ഞത്.

ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണാണ് ചിത്രം നിര്‍മിക്കുന്നത്.

യുവതാരം

ആനക്കാട്ടില്‍ ചാക്കോച്ചിയുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. എംപിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ ചിത്രമാണിത്. ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം ഒരു യുവതാരവും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സുരേഷ് ഗോപിയുടെ ഫോട്ടോസിനായി...

English summary
Director Nithin about Lelam 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam