»   » മമ്മൂട്ടിയുടെ കസബയെ ട്രോളിയവര്‍ക്ക് പ്രത്യേകം നന്ദി പറയണം, സന്തോഷമെന്ന് സംവിധായകന്‍

മമ്മൂട്ടിയുടെ കസബയെ ട്രോളിയവര്‍ക്ക് പ്രത്യേകം നന്ദി പറയണം, സന്തോഷമെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ട്രോളുകാര്‍ വെറുതെയിരുന്നില്ല. പോസ്റ്ററിനെതിരെ സോഷ്യല്‍ മീഡിയ നിറഞ്ഞ് ട്രോളുകളുണ്ടാക്കി.

എന്നാല്‍ ഈ ട്രോളുകള്‍ സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്തുവെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിതിന്‍ ചിത്രത്തിന്റെ പോസ്റ്ററിനെ ട്രോളിയതിനെ കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടിയുടെ കസബയെ ട്രോളിയവര്‍ക്ക് പ്രത്യേകം നന്ദി പറയണം, സന്തോഷമെന്ന് സംവിധായകന്‍

ചിത്രത്തിന്റെ പോസ്റ്റര്‍ ട്രോളിയതുക്കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് പോസ്റ്റര്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് സംവിധായകന്‍ നിതിൻ രഞ്ജി പണിക്കര്‍ പറയുന്നു.

മമ്മൂട്ടിയുടെ കസബയെ ട്രോളിയവര്‍ക്ക് പ്രത്യേകം നന്ദി പറയണം, സന്തോഷമെന്ന് സംവിധായകന്‍

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. തനിക്ക് സന്തോഷമുണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ കൂട്ടി ചേര്‍ത്തു.

മമ്മൂട്ടിയുടെ കസബയെ ട്രോളിയവര്‍ക്ക് പ്രത്യേകം നന്ദി പറയണം, സന്തോഷമെന്ന് സംവിധായകന്‍

പോസ്റ്ററിനെ ട്രോളാക്കിയതിനെ കുറിച്ച് മമ്മൂട്ടിയുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് നിതിന്‍. ട്രോളുകളെ തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇഷ്ടക്കേട് തോന്നിയില്ലന്നതിനുള്ള തെളിവായിരുന്നു മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തതെന്നും നിതിന്‍ പറയുന്നു.

മമ്മൂട്ടിയുടെ കസബയെ ട്രോളിയവര്‍ക്ക് പ്രത്യേകം നന്ദി പറയണം, സന്തോഷമെന്ന് സംവിധായകന്‍

ഡാഡി കൂള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കാക്കി അണിയുന്ന ചിത്രമാണ് കസബ. മമ്മൂട്ടി കാക്കി അണിഞ്ഞ് പോലീസ് ജീപ്പിന് മുകളില്‍ കൈ വച്ചിരിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍

മമ്മൂട്ടിയുടെ കസബയെ ട്രോളിയവര്‍ക്ക് പ്രത്യേകം നന്ദി പറയണം, സന്തോഷമെന്ന് സംവിധായകന്‍

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രാജന്‍ സക്കറിയ എന്ന കഥാപാത്രം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ എത്തുന്നു. അവിടെ നിന്ന് അയാള്‍ക്ക് നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. തെന്നിന്ത്യന്‍ താരം വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

English summary
Director Nithin Renji Paniker about Troll.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam