വലിയ അംഗീകാരമാണ് ഇത്, കര്‍മ്മ എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു, അഡാറ് ലവ് ഹിന്ദി പതിപ്പിനെ കുറിച്ച് ഒമര്‍ ലുലു
റിലീസിന് മുന്‍പ് തന്നെ വലിയ ഹൈപ്പ് ലഭിച്ച മലയാള ചിത്രങ്ങളില്‍ ഒന്നാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ അണിനിരത്തി സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കിയ ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്തത്. മാണിക്യ മലരായ പൂവി പാട്ടും ടീസറുമെല്ലാം തരംഗമായതോടെ അഡാറ് ലവ് ലോകമെമ്പാടുമായി ശ്രദ്ധിക്കപ്പെട്ടു. റോഷന്‍ അബ്ദുള്‍ വഹാബ്, പ്രിയ വാര്യര്‍, നൂറിന്‍ ഷെരീഫ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. അഡാറ് ലവിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായി മാറി.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
എന്നാല്‍ തിയ്യേറ്ററുകളില്‍ എത്തിയപ്പോള്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അടുത്തിടെയാണ് അഡാറ് ലവിന്‌റെ ഹിന്ദി പതിപ്പ് യൂടൂബില്‍ റിലീസ് ചെയ്തത്. അഞ്ച് കോടിയിലധികം ആളുകളാണ് റൊമാന്റിക്ക് ചിത്രത്തിന്‌റെ ഹിന്ദി പതിപ്പ് ഇതിനോടകം കണ്ടത്. കൂടാതെ പത്ത് ലക്ഷം ലൈക്കുകളും അഡാറ് ലവ് യൂടൂബില്‍ നേടി. അഡാറ് ലവ് ഹിന്ദി പതിപ്പിന് ലഭിച്ച സ്വീകാര്യതയെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനുസുതുറക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

പത്തുലക്ഷം ഡിസ്ലൈക്‌സ് കിട്ടിയ ഒരു ചിത്രത്തിന് ഇപ്പോള്‍ ഹിന്ദിയില്‍ പത്തുലക്ഷം ലൈക്‌സ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയെന്ന് സംവിധായകന്‍ പറഞ്ഞു. 'ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് വലിയ പ്രൊമോഷന്‍ ചെയ്തിരുന്നില്ല എന്ന് ഒമര്‍ ലുലു പറയുന്നു. പുതിയ കുട്ടികളെ വെച്ച് ചെയ്ത പടമാണ് അഡാറ് ലവ്. അങ്ങനെ നോക്കുമ്പള്‍ ഇത് വലിയ അംഗീകാരമാണ്'.

'കര്‍മ്മ എന്നതില്‍ ഞാന്‍ വളരെയധികം വിശ്വസിക്കുന്നു' എന്നും സംവിധായകന്‍ പറഞ്ഞു. 'ഞാന്‍ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്. റിലീസിന് മുന്നേ ലാഭകരമായ ചിത്രമാണ് അഡാറ് ലവ്. നാല് ഭാഷകളില്‍ സിനിമയുടെ ഡബ്ബ് പതിപ്പുകള്‍ ഇറങ്ങി. ലാലേട്ടന്‌റെ പുലിമുരുകന്‍ പോലും ഇവിടെ റിലീസ് ചെയ്തതിന് ശേഷമാണ് ഡബ്ബ് പോയത്. പുലിമുരുകന്‍ പോയതിനേക്കാള്‍ തുകയില്‍ രണ്ട് പുതിയ കുട്ടികളുടെ ഈ ചിത്രം വിറ്റുപോവുകയായിരുന്നു'.

അഡാറ് ലവിനെതിരെ മുന്‍പ് ഡിസ് ലൈക്ക് ക്യാംപെയന്‍ നടന്ന കാര്യവും സംവിധായകന്‍ പറഞ്ഞു. 'സിനിമയെ തകര്‍ക്കാന്‍ വലിയ ശ്രമം നടന്നു. എന്നാല്‍ അന്യഭാഷയില്‍ വലിയ രീതിയിലുളള വരവേപ്പാണ് ചിത്രത്തിന് ലഭിച്ചത്. അഞ്ചുകോടി കാഴ്ചക്കാരും പത്തുലക്ഷം ലെക്കും കിട്ടുക എന്നത് ചെറിയ കാര്യമല്ല, ആദ്യമായാണ് ഒരു മലയാള ചിത്രം മൊഴിമാറ്റിയതില്‍ ഇത്രത്തോളം അംഗീകാരം കിട്ടുന്നത്'.
Recommended Video

'പുതുമുഖങ്ങളെ വെച്ച് ചെയ്ത് ഒരു സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ചാനലുകള്‍ വാങ്ങുക തന്നെ ആദ്യമായാണ്. റിലീസിന് മുന്നേ തന്നെ മുടക്കുമുതല്‍ തിരിച്ചുകിട്ടി . നിര്‍മ്മാതാവിന് നഷ്ടമുണ്ടാകരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നഷ്ടം ഉണ്ടായില്ല എന്ന് മാത്രമല്ല, നല്ല മെച്ചമുണ്ടാവുകയും ചെയ്തു', അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു. 2019 ഫെബ്രുവരി 14നാണ് ഒരു അഡാറ് ലവ് തിയ്യേറ്ററുകളില്‍ എത്തിയത്. നാല് ഭാഷകളിലായി വലിയ റിലീസായി തന്നെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.


Click it and Unblock the Notifications











