സ്വതന്ത്രനായി മല്‍സരിക്കൂ, തൃശ്ശൂര്‍ ഞങ്ങള്‍ തരും, സുരേഷ് ഗോപിയോട് ഒമര്‍ ലുലു

By Midhun Raj

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മല്‍സരിച്ച സുരേഷ് ഗോപിക്ക് ഇത്തവണയും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ശക്തമായ ത്രികോണ മല്‍സരത്തിനൊടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ വെച്ച് തന്നെയാണ് സുരേഷ് ഗോപി പരാജയപ്പെട്ടത്. ആദ്യ മണിക്കൂറുകളില്‍ ലീഡ് ചെയ്‌തെങ്കിലും മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു നടന്‍.

sureshgopi-omarlulu

തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫിന്‌റെ പി ബാലചന്ദ്രനാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാമത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും എത്തി. അതേസമയം തൃശ്ശൂര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തൃശ്ശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നാണ് നടന്‍ അറിയിച്ചത്.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്; തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി. നല്‍കാത്തവര്‍ക്കും നന്ദി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം. നടന്‍ കുറിച്ചു.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം

സുരേഷ് ഗോപിയുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി അദ്ദേഹത്തിന്‌റെ പോസ്റ്റിന് താഴെ എത്തിയത്. കൂട്ടത്തില്‍ സംവിധായകന്‍ ഒമര്‍ ലുലിവിന്‌റെതായി വന്ന കമന്‌റും വൈറലായിരുന്നു. സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ. തൃശ്ശൂര്‍ ഞങ്ങള്‍ തരും. ലവ് യൂ സുരേഷേട്ടാ എന്നാണ് ഒമര്‍ ലുലു കുറിച്ചത്.

Read more about: suresh gopi omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X