For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിടുക്കിയാണ് നൂറു, വെറും നിലത്തിരുന്ന് ചോറുണ്ണും, ആത്മാര്‍ഥതയുള്ള ബോള്‍ഡ് പെണ്‍കുട്ടിയെന്ന് സംവിധായകന്‍

  |

  ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിന്‍ ഷെരീഫ്. ചെറുതും വലുതുമായി നിരവധി സിനിമകളുടെ ഭാഗമായി മാറിയ നൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. നൂറിന്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്ന സാന്റാക്രൂസ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് നടിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനങ്ങളുമായി വന്നിരിക്കുന്നത്.

  നൂറിന്‍ ചോദിച്ച പണമൊക്കെ കൊടുത്തിട്ടും പ്രൊമോഷന്‍ വര്‍ക്കിന് പോലും അവര്‍ വരുന്നില്ലെന്നാണ് ആരോപണം. പത്ത് രൂപ വാങ്ങിയാല്‍ രണ്ട് രൂപയുടെ എങ്കിലും പണി എടുക്കണ്ടേ എന്നാണ് നിര്‍മാതാവ് ചോദിക്കുന്നത്. ഇത് വലിയ വാര്‍ത്തയായതോടെ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളായി. എന്നാല്‍ പ്രചരിക്കുന്ന കാര്യങ്ങളിലൊന്നും വസ്തുത ഇല്ലെന്നാണ് യുവസംവിധായകനായ പ്രവീണ്‍ രാജ് പറയുന്നത്.

  നൂറിനെ നായികയാക്കി പ്രവീണ്‍ സിനിമ ചെയ്യുന്നുണ്ട്. തന്റെ സിനിമാ ലൊക്കേഷനില്‍ കണ്ട നടിയുടെ പ്രവൃത്തികളെ കുറിച്ചുള്ള എഴുത്താണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. 'പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി'. നൂറിന്‍ ഷെരിഫ് എന്ന എന്റെ നായികയെ കുറിച്ചാണ് രാവിലെ മുതല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്. സത്യത്തില്‍ ആ പ്രചരണത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ആ വാര്‍ത്ത പ്രസിദ്ധീകരിച്ച പേജുകള്‍ക്കടിയില്‍ പലരും കമന്റ് ആയി ഇടുന്നുണ്ട്.

  സിനിമ നന്നായാല്‍ ആളുകള്‍ വരുമെന്നാണ് ഇത്രയും കാലമായിട്ടും എന്റെ ഇളയ അനുഭവം. നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളയി മാധ്യമങ്ങളില്‍ നിറക്കുകയും ചെയ്തു വ്യക്തിഹത്യ നടത്തുന്നു.

  ആത്മരതിയുടെ അപ്പോസ്ഥലന്മാര്‍ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഈ സൈബര്‍ ബുള്ളിങ് ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനില്‍ക്കും. പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്തുത. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍മാതാവ് മറ്റാരുടെയോ വാക്കുകള്‍ കേട്ട് പുലമ്പുന്ന വാക്കുകള്‍ മാത്രമാണത്.

  Also Read: ഭർത്താവിൻ്റെ മുൻഭാര്യയുടെ ജീവിതത്തിലുണ്ടായത് ശ്രീദേവിയ്ക്കും സംഭവിച്ചു; ആ സാമ്യത്തെ കുറിച്ചുള്ള റിപ്പോർട്ട്

  എന്റെ അനുഭവത്തില്‍ ഞങ്ങളുടെ കൊച്ചു സിനിമയില്‍ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്തു ഇരുന്നു ചോറുണ്ട്, അമ്പത് രൂപയുടെ സിനിമാ ബിരിയാണി ഒക്കെയാണ് ഭക്ഷണം. എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്പോള്‍ സങ്കടം വരും.

  രാവിലെ മുതല്‍ വാട്‌സാപ്പില്‍ വാര്‍ത്തകള്‍ കൊണ്ട് തള്ളുന്ന എല്ലാവര്‍ക്കും വേണ്ടി കൂടിയാണിത് പോസ്റ്റുന്നത്. ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി എടുത്തതാണ്. തൃശൂര്‍ കോര്‍പ്രേഷന്‍ നടത്തുന്ന ശുചിത്വ മിഷന്‍ പരിപാടിയുടെ ഉദ്ഘാടനം ചെയ്യാനുള്ള പരിപാടി.

  Also Read: ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി; ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുട്ടിക്കളി വേണ്ടെന്ന് പറഞ്ഞതായി രണ്‍ബീര്‍

  ശക്തന്‍ സ്റ്റാന്‍ഡിന്റെ ഒരു വശം മുഴുവന്‍ വൃത്തിയാക്കാന്‍ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാര്‍ക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്റെ പോലും കിളി പോയി. ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്റെ ആത്മാര്‍ത്ഥതയോടെ ചെയ്യണം എന്ന് നമ്മള്‍ക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോള്‍ഡ് ആയ പെണ്‍കുട്ടി.

  ഇപ്പോള്‍ ഈ കേള്‍ക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല എന്നാലും നമ്മളെ അറിയുന്ന നമ്മള്‍ക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാര്‍ത്ത ഒക്കെ വരുമ്പോള്‍ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്.

  Also Read: 99 കിലോയില്‍ നിന്നും 84 ലേക്ക്; പ്രസവശേഷം പതിനാറ് കിലോ ഭാരം കുറച്ചതെങ്ങനെയാണെന്ന് സൗഭാഗ്യ വെങ്കിടേഷ്

  Recommended Video

  നൂറിന്‍ ഷെരീഫിന്റെ കിടുക്കാച്ചി ഡാന്‍സ്‌ | Filmibeat Malayalam

  യൂണിവേഴ്‌സിറ്റി എക്‌സാം ദിവസം റിലീസ് വെച്ചിട്ട് ഫസ്റ്റ് ഷോ കാണാം വരണമെന്ന് പറയുന്നതിലെ യുക്തി കൂടി മനസിലാക്കണം. ഇനി എന്റെ സിനിമയുടെ കാര്യം പറയാം, അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നുമില്ല. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാന്‍... സംവിധായകന്‍ പറയുന്നു..

  English summary
  Director Praveen Raj Pookkadan's Reaction About Noorin Shereef's Issue Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X