»   » ലാല്‍ പറയുമ്പോഴാണ് ഓര്‍മ്മ വന്നത്, സ്വന്തം സിനിമ പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല, വേദനയോടെ പ്രിയന്‍!

ലാല്‍ പറയുമ്പോഴാണ് ഓര്‍മ്മ വന്നത്, സ്വന്തം സിനിമ പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല, വേദനയോടെ പ്രിയന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ഒത്തിരി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരാകുന്നത്. ചെന്നൈയിലെ കുടുംബ കോടതിയില്‍ വച്ചായിരുന്നു വിവാഹമോചനം. ഇപ്പോള്‍ തനിക്ക് ആശ്വാസമുണ്ടെന്നും വെല്ലുവിളികള്‍ നിറഞ്ഞ യാത്രയുടെ അവസാനമാണിതെന്നും വിവാഹമോചനത്തിന് ശേഷം ലിസി തുറന്ന് പറഞ്ഞിരുന്നു.

എന്നാല്‍ കുടുംബ പ്രശ്‌നങ്ങളും വിവാഹമോചനവും തന്നെ തളര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തിയെന്ന് പ്രിയദര്‍ശന്‍. താന്‍ സംവിധാനം ചെയ്ത ചിത്രം പോലും കണ്ടിട്ട് മനസിലാക്കാന്‍ പറ്റാത്ത അസ്ഥയായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ തുറന്ന് പറഞ്ഞത്.

Read Also:മോഹന്‍ലാല്‍ നല്‍കിയ ഉപദേശം, ലിസിയുമായുള്ള വേര്‍പിരിയലിന് ശേഷം പ്രിയന്‍ വെളിപ്പെടുത്തി!

ഒപ്പത്തിന്റെ ഇടവേളയില്‍

ഒപ്പത്തിന്റെ ചിത്രീകരണം നടക്കുന്ന സമയം. ഇടവേള സമയത്ത് ലാലിന്റെ കാരവനിലേക്ക് താന്‍ കയറി ചെന്നു. അദ്ദേഹം അവിടെയിരുന്നു ഒരു മലയാള സിനിമ കാണുകയായിരുന്നു.

ലാല്‍ പറഞ്ഞു, ഇത് നിന്റെ സിനിമയാണ്

സീന്‍ കണ്ടപ്പോള്‍ ഇത് ഞാന്‍ മുമ്പ് കണ്ടിട്ടുള്ള സിനിമയാണെന്ന് എനിക്ക് തോന്നി. ലാലിനോട് ചോദിച്ചു ഇതേത് സിനിമ. നിനക്ക് ഓര്‍മ്മയില്ലേ എന്ന് ലാല്‍ ചോദിക്കുന്നു. സീന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഓര്‍മ്മ കിട്ടുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ലാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു, പ്രിയ ഇത് നിന്റെ സിനിമയാണ്. ആമയും മുയലും.

എന്റെ പ്രശ്‌നം

ഞാന്‍ എത്രമാത്രം പ്രശ്‌നത്തിലായിരുന്നുവെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. ഞാന്‍ സംവിധാനം ചെയ്ത സിനിമകള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

വിവാഹമോചനം

ചെന്നൈയിലെ കുടുംബ കോടതിയില്‍ വച്ചായിരുന്നു പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരാകുന്നത്.

English summary
Director Priyadarshan about divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam