»   » ഇവന്‍ ആളു മിടുക്കനാണല്ലോ, പ്രിയദര്‍ശന്‍ ജയറാമിനെ പുകഴ്ത്തി പറഞ്ഞിന്റെ കാരണം?

ഇവന്‍ ആളു മിടുക്കനാണല്ലോ, പ്രിയദര്‍ശന്‍ ജയറാമിനെ പുകഴ്ത്തി പറഞ്ഞിന്റെ കാരണം?

Posted By: Sanviya
Subscribe to Filmibeat Malayalam

1988ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു മുത്തശ്ശി കഥ. വിനീത്, നിരോഷ, ത്യാഗരാജന്‍, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ചിത്രത്തിലേക്ക് ഒരു പുതുമുഖ നടനെ പ്രിയദര്‍ശന് ആവശ്യമായിരുന്നു. ഒരുപാട് പുതുമുഖങ്ങളെ കണ്ടുവെങ്കിലും പ്രിയദര്‍ശന് ആരെയും പിടിച്ചില്ല.

അങ്ങനെയിരിക്കയാണ് പ്രിയദര്‍ശനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മിമിക്രി ഷോ വീഡിയോ കാണുന്നത്. ജയറാമും സംഘവും ചേര്‍ന്ന് അവതരിപ്പിക്കുന്നതായിരുന്നു മിമിക്രി. ഷോയിലെ ജയറാമിന്റെ രസികന്‍ പ്രകടനം പ്രിയദര്‍ശന്‍ പറഞ്ഞു. ഇവന്‍ ആളു കൊള്ളാമല്ലോ. ഇവനെ മതി. പക്ഷേ പ്രിയദര്‍ശന്റെ സുഹൃത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. തുടര്‍ന്ന് വായിക്കൂ..

അത് നടക്കില്ല

അത് നടക്കുമെന്ന് തോന്നുന്നില്ല. മലയാറ്റൂരിന്റെ ബന്ധുവാണ് അയാള്‍. പത്മരാജന്റെ പുതിയ ചിത്രത്തിലെ ഡബിള്‍ റോളിലേക്ക് അയാളെ പരിഗണിച്ചു.

അവന്റെ നല്ല സമയം

അതു കൊള്ളാമല്ലോ. ഞാന്‍ കണ്ടു വച്ചയാളെ ഒരാഴ്ച മുമ്പേ പത്മരാജന്‍ ചിത്രത്തിലേക്ക് പരിഗണിച്ചിരുക്കുന്നത്. എന്തായാലും അവന്റെ നല്ല സമയമാണിത്. മിടുക്കനാണ് അവന്‍-പ്രിയദര്‍ശന്‍ പറഞ്ഞു.

ഗണേഷ് കുമാര്‍

പിന്നീട് ജയറാമിന്റെ പകരക്കാരനായി കെബി ഗണേഷ് കുമാറാണ് ആ വേഷം ചെയ്തത്.

കഥാപാത്രങ്ങള്‍

വിനീത്, നിരോഷ, ത്യാഗരാജന്‍, എംജി സോമന്‍, സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Director Priyadarshan about Jayaram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam