»   » വഴക്കായപ്പോള്‍ സുരേഷ് മേനകയോട് പറഞ്ഞു നീ അഭിനയിക്കണ്ട, ലിസിയുടെ ആദ്യ നായിക വേഷത്തെ കുറിച്ച് പ്രിയന്‍

വഴക്കായപ്പോള്‍ സുരേഷ് മേനകയോട് പറഞ്ഞു നീ അഭിനയിക്കണ്ട, ലിസിയുടെ ആദ്യ നായിക വേഷത്തെ കുറിച്ച് പ്രിയന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഇപ്പോള്‍ തനിക്ക് ആശ്വാസമുണ്ടെന്നും വെല്ലുവിളികള്‍ നിറഞ്ഞ തന്റെ യാത്രയുടെ അവസാനമാണിതെന്നുമാണ് പ്രിയദര്‍ശനുമായുള്ള വിവാഹമോചനത്തിന് ശേഷം ലിസി പറഞ്ഞത്. ഇപ്പോള്‍ ലിസി മറ്റ് തിരക്കുകളിലാണ്. എന്നാല്‍ വേര്‍പിരിയല്‍ പ്രിയദര്‍ശനെ ഡിപ്രഷനിലാക്കി എന്നാണ് അറിയുന്നത്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയന്‍ വീണ്ടും ലിസിയെ കുറിച്ച് പറഞ്ഞു.

ലിസിയെ ആദ്യമായി നായികയാക്കിയത് താനാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മേനകെയാണ്. മേനക ചിത്രത്തില്‍ അഭിനയിക്കാത്തതിനാലാണ് ലിസിയെ കണ്ടെത്തിയതെന്നും പ്രിയന്‍ പറയുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തില്‍ താനാണ് നായികയെന്ന് ലിസി അറിഞ്ഞിരുന്നില്ലെന്നും പ്രിയന്‍ദര്‍ശന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

മേനകയും സുരേഷും തമ്മിലുള്ള പിണക്കം

മേനകയായിരുന്നു ചിത്രത്തിലെ നായിക. മേനകയുമായി എന്തോ സൗന്ദര്യ പിണക്കം ആയപ്പോള്‍ സുരേഷ് പറഞ്ഞു നീ അഭിനയിക്കണ്ട എന്ന്. ചിത്രീകരണം തുടങ്ങാന്‍ രണ്ടു ദിവസമുള്ളപ്പോഴാണ് ഈ വഴക്ക്. ആ സമയത്ത് ആരെ കിട്ടാനാണ്. എന്തായാലും നായികയെ വേണം.

ആ കുട്ടിയെ പറ്റും

മുകേഷ്, ജഗതീഷ്, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനിയ്ക്കുന്നത്. അവരും അന്ന് വലിയ താരങ്ങളല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു ശേഷം കാഴ്ചയില്‍ എന്ന ചിത്രത്തില്‍ ഞാന്‍ ഒരു കുട്ടിയെ കണ്ടിട്ടുണ്ട്. റിസപ്ഷനിസ്റ്റായി ഒന്നോ രണ്ടോ സീനില്‍ ആ കുട്ടിയെ കണ്ടിട്ടുണ്ടായിരുന്നു-പ്രിയദര്‍ശന്‍ പറയുന്നു.

ശങ്കറിന്റെ കൂടെ

ആളെ പറഞ്ഞപ്പോള്‍ ശങ്കര്‍ പറഞ്ഞു തനിക്ക് അറിയാം ആ കുട്ടിയെ. എന്റെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന്. അങ്ങനെയാണ് ലിസിയെ തേടിപിടിച്ച് ചിത്രത്തില്‍ നായികയാക്കിയതെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

മുമ്പ് ചെയ്ത വേഷങ്ങള്‍

ഇതിന് മുമ്പ് എട്ട് പത്ത് ചിത്രങ്ങൡ ലിസി അഭിനയിച്ചിട്ടുണ്ട്.

നായികയാണെന്ന് അറിഞ്ഞില്ല

ചിത്രീകരണം അവസാനിപ്പിക്കുന്നത് വരെ ചിത്രത്തിലെ നായിക താനാണെന്ന് ലിസി അറിഞ്ഞിരുന്നില്ല. പിന്നീട് വഴക്കൊക്കെ തീര്‍ന്നതിന് ശേഷം മേനക ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ എത്തിയിരുന്നു. അപ്പോള്‍ ലിസി കരുതി മേനകയായിരിക്കും ചിത്രത്തിലെ നായികയെന്ന്. പ്രിയദര്‍ശന്‍ പറയുന്നു.

English summary
Director Priyadarshan about Lissy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam