മോഹന്‍ലാല്‍ മമ്മൂട്ടി സിനിമയില്ലെന്ന് പ്രിയദര്‍ശന്‍

By Gokul

കൊച്ചി: നടന്‍ മോഹന്‍ലാലിനെയും മമ്മൂട്ടി ഒരുമിപ്പിച്ച് സിനിമയെടുക്കുന്നുണ്ടെന്ന വാര്‍ത്ത സംവിധായകന്‍ പ്രിയദര്‍ശന്‍ നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ താന്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയൊരു പദ്ധതിയില്ലെന്നും മറ്റു പ്രൊജക്റ്റുകളിലാണ് ശ്രദ്ധയെന്നും പ്രിയദര്‍ശന്‍ വിശദീകരിച്ചു. അതേസമയം, നല്ല തിരക്കഥയുണ്ടെങ്കില്‍ ഇവരെ ഒരുമിപ്പിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും പ്രിയദര്‍ശന്റെ സിനിമയിലൂടെ വീണ്ടും ഒരുമിക്കുകയാണെന്ന വാര്‍ത്ത മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നിരുന്നു. നവംബറിലോ ഡിസംബറിലോ ഷൂട്ടിംഗ് തുടങ്ങുമെന്നും അതിനുശേഷം മാത്രമേ മറ്റു സിനിമകളിലേക്ക് പോകുന്നുള്ളൂ എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ജയസൂര്യയെ നായകനാക്കുന്ന ആമയും മുയലും എന്ന സിനിമയുടെ തിരക്കിലാണിപ്പോള്‍ പ്രിയദര്‍ശന്‍.

mammootty-mohanlal

പതിവുപോലെ തമാശയ്ക്ക് പ്രാധാന്യമുള്ള മറ്റൊരു പ്രിയദര്‍ശന്‍ പടമായിരിക്കും ആമയും മുയലും. ജയസൂര്യയും പ്രിയദര്‍ശനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. മലയാളത്തിലെ പ്രമുഖ്യ നടീനടന്‍മാര്‍ അണിനിരക്കുന്ന സിനിമയില്‍ പുതുമുഖതാരം പിയ ആണ് നായികയാകുന്നത്.

മോഹന്‍ലാലിനൊപ്പമായിരുന്നു പ്രിയദര്‍ശന്റെ മികച്ച സിനിമകളെല്ലാം പുറത്തിറങ്ങിയത്. മിക്കതും ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമകളായിരുന്നു. മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ മേഘം അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല. മോഹന്‍ലാലും മുകേഷും പ്രധാന വേഷങ്ങളിലഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരുമെന്ന പടവും പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X