ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

By Aswini

അപര്‍ണ വിനോദ് എന്ന പുതുമുഖ നടിയെ ഇപ്പോള്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായാണ് മിക്കവര്‍ക്കും പരിചയം. എന്നാല്‍ അതിന് മുമ്പ് ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം.

എന്ത് തന്നെയായാലും അപര്‍ണയ്ക്ക് തുടക്കം പിഴയ്ക്കുകയാണ്. ആസിഫ് സെല്‍ഫിഷാണെന്ന് പറഞ്ഞ നടി ഇപ്പോള്‍ ആദ്യ ചിത്രത്തെയും കളിയാക്കി പറഞ്ഞിരിയ്ക്കുന്നു. ഫഌവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി തന്റെ ആദ്യ ചിത്രത്തെ തള്ളി പറഞ്ഞത്.

ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് താന്‍ മാത്രമേ അറിഞ്ഞിരിക്കുള്ളൂ എന്നായിരുന്നു നടിയുടെ ഭാഷ്യം. ഇതിന് സംവിധായകന്‍ പ്രിയാനന്ദന്‍ ചുട്ട മറുപടി നല്‍കി. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം

അപര്‍ണ പറഞ്ഞത്

ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന ഷോയിലായിരുന്നു നടിയുടെ 'ഷോ'. കോഹിനൂര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ഞാന്‍ മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ റിലീസ് ഞാന്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ എന്നാണ് അപര്‍ണ പറഞ്ഞത്.

സുരാജ് തിരുത്തി

ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

ഷോയില്‍ അപര്‍ണയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും പങ്കെടുത്തിരുന്നു. അപര്‍ണയുടെ വാക്കിലെ അപകടം മനസ്സിലാക്കിയ സുരാജ് വെഞ്ഞാറമൂട് ഇലയ്ക്കും മുള്ളിനും കേടില്ലാതെ അത് തിരുത്താന്‍ ശ്രമിച്ചു. പ്രിയാനന്ദന്‍ ആര്‍ട്ട് സിനിമകളുടെ ഭാഗമായതുകൊണ്ടാവാം അങ്ങനെ പറഞ്ഞതെന്ന് സുരാജ് പറഞ്ഞു.

സംവിധായകന്‍ മറുപടി

ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

അപര്‍ണയ്ക്ക് നന്ദി പറഞ്ഞ് കളിയാക്കുന്ന തരത്തിലാണ് സംവിധായകന്‍ പ്രിയാനന്ദന്‍ ഇതിനോട് പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നടിയ്ക്ക് മറുപടി നല്‍കിയത്.

ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

പ്രിയാനന്ദന്റെ മറുപടി ഇങ്ങനെയാണ്.

ഞാന്‍ നിന്നോടുകൂടെയുണ്ട്

ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

അപര്‍ണയ്‌ക്കൊപ്പം സിദ്ധാര്‍ത്ഥ് ഭരതനെയും വിനയ് ഫോര്‍ട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയാനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ നിന്നോടു കൂടെയുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും നല്ല സിനിമക്കുള്ള ജോണ്‍ എബ്രഹാം പുരസ്‌കാരവും മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ച ചിത്രമാണ്. കൂടാതെ നാഷണല്‍ അവാര്‍ഡില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത 16 സിനിമകളില്‍ ഈ സിനിമയും ഉള്‍പ്പെട്ടിരുന്നു.

ആസിഫിനെ കുറിച്ച് പറഞ്ഞത്

ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

നേരത്തെ മറ്റൊരു അഭിമുഖത്തില്‍ അപര്‍ണ ആസിഫ് അലിയെ കുറിച്ചും മോശമായി സംസാരിച്ചിരുന്നു. ആസിഫ് അലി വളരെ സെല്‍ഫിഷാണെന്നും കോഹിനൂര്‍ എന്ന ചിത്രത്തില്‍ തനിക്ക് പ്രധാന്യമുള്ള രംഗങ്ങളൊക്കെ ആസിഫ് ഒഴിവാക്കിയത് അതുകൊണ്ടാണെന്നൊക്കെയായിരുന്നു അന്ന് പറഞ്ഞത്.

കോഹിനൂര്‍

ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി

ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഇമാജിനേഷന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് കോഹിനൂര്‍. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ (സെപ്റ്റംബര്‍ 24) തിയേറ്ററിലെത്തുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X