twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുറുക്കാന്‍കട നടത്താന്‍ അറിയില്ല, അതുകൊണ്ട് ഇവന്റ് മാനേജ്‌മെന്റ്!!

    By Aswathi
    |

    സിനിമയില്‍ വിജയപരാജയങ്ങള്‍ സ്വാഭാവികമാണ്. എന്ന് കരുതി ഇങ്ങനെയൊക്കെ ഒരു സംവിധായകനോട് പറയാന്‍ പാടുണ്ടോ. രാജസേനന്‍ എന്ന സംവിധായകനോട് മുറുക്കാന്‍കടന നടത്താന്‍ ചില പുതിയ തലമുറയിലെ നടന്മാര്‍ പറഞ്ഞുവത്രെ.

    സിനിമാ സംവിധാനം നിര്‍ത്തി ഇവന്റ് മാനേജ്‌മെന്റിലേക്ക് തിരിഞ്ഞതിന്റെ കാരണം ചോദിച്ചപ്പോഴാണ് രാജസേനന്റെ പ്രതികരണം. മുറുക്കാന്‍ കട നടത്താന്‍ അറിയാത്തതുകൊണ്ടാണ് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

    'രാജസേനന്‍സ് മാഡ്രിഗല്‍' എന്നാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര്. ഹാര്‍മണിയെന്നാണ് മാഗ്രിഗല്‍ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം. 15 സ്ഥിരം ജീവനക്കാരും, വലിയ പരിപാടികള്‍ നടത്തുമ്പോള്‍ സഹകരിക്കാന്‍ അറുപതോളം താത്കാലിക ജീവനക്കാരുമാണ് കമ്പനിയ്ക്കുള്ളത്.

    മേലേ പറമ്പിലെ ആണ്‍വീട്, അനിയന്‍ബാവ, ചേട്ടന്‍ ബാവ, കടിഞ്ഞൂല്‍ കല്യാണം, ആദ്യത്തെ കണ്‍മണി, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ് തുടങ്ങി ഒത്തിരി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് രാജസേനന്‍. മിക്കഹിറ്റുകളും ജയറാമിനൊപ്പം ചേര്‍ന്നായിരുന്നു.

    rajasenan

    അടുത്തിടെ എടുച്ച ചിത്രങ്ങളെല്ലാം പരാജയമായതുകൊണ്ടാണ് ഇവന്റ് മനേജ്‌മെന്റിലേക്ക് മാറിയതെന്നറിയില്ല. എന്തായാലും ചെറുതും വലുതുമായ പരിപാടികള്‍ ഏറ്റെടുത്ത് നടത്താന്‍ താന്‍ തയ്യാറാണെന്നും ചലച്ചിത്രസംവിധായകന്റെ സ്ഥാപനമായതിനാല്‍ താങ്ങാന്‍ കഴിയാത്ത തുക വാങ്ങുമെന്ന പേടി വേണ്ടെന്നും രാജസേനന്‍ പറഞ്ഞു.

    English summary
    Director Rajasenan has started a new event management company with the name Madrigal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X