twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫോണിലൂടെ കഥ കേട്ട് അഭിനയിക്കാൻ എത്തുമായിരുന്നു!! ജയറാമുമായുള്ള പിണക്കത്തെക്കുറിച്ച് രാജസേനൻ

    |

    ഒരു കാലത്ത് മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ താരമായിരുന്നു ജയറാം. സ്വന്തം കഠിന പ്രയത്നം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുകയായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ പല ചിത്രങ്ങളു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്.

    ലാലേട്ടനെ  ഇഷ്ടമാണ്!! എന്നാൽ   അദ്ദേഹത്തിന്റെ  എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണുംപൂട്ടി പറയാനാകില്ല, വെളിപ്പെടുത്തലുമായി നടിലാലേട്ടനെ ഇഷ്ടമാണ്!! എന്നാൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണുംപൂട്ടി പറയാനാകില്ല, വെളിപ്പെടുത്തലുമായി നടി

    ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ട്കെട്ടായിരുന്നു ജയറാം-രാജസേനൻ ടീം. ഈ കൂട്ട് കെട്ടിൽ പിറന്ന എല്ല് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മേലേപ്പറമ്പിലെ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ ബിഎബിഎഡ്, കടിഞ്ഞൂൽ കല്യാണം, അനിയൻ ബാബ ചേട്ടൻ ബാബ എന്നീ ചിത്രങ്ങളെല്ലാം അന്നത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. എന്നാൽ പിന്നീട് ഈ ഹിറ്റ് ജോഡി കൂട്ട്കെട്ടിൽ സിനിമകൾ പുറത്തു വന്നിരുന്നില്ല. ജയറാം- രാജസേനൻ തമ്മിൽ അകന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിത ജയറാമുമായുളള പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രാജസേനൻ.

     സല്ലുവിന് മുന്നിൽ കുതിരയൊക്കെ എന്ത്!! കുതിരയെ വെറും കാലിൽ ഓടിത്തോൽപ്പിച്ച് താരം... സല്ലുവിന് മുന്നിൽ കുതിരയൊക്കെ എന്ത്!! കുതിരയെ വെറും കാലിൽ ഓടിത്തോൽപ്പിച്ച് താരം...

    ജയറാമുമായി പിണങ്ങനുളള  കാരണം

    ജയറാമുമായി പിണങ്ങനുളള കാരണം

    ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയറാമിമായി പിണങ്ങാനുള്ള കാരണം സംവിധായകൻ രാജസേനൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചില പിന്തിരിപ്പൻ ശക്തികൾ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് താനും ജയറാമുമായി മാനസികമായി അകന്നതെന്ന് രാജസേനൻ പറഞ്ഞു. എവിടെയൊക്കെയോ ഞങ്ങൾ തമ്മിൽ ചില മാനസിക പ്രശ്നം ഉണ്ടായി. ചില പിന്തിരിപ്പൻ ശക്തികൾ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് ജയറാമിന് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായത്. ജയറാമിന് എന്തൊക്കെയോ തെറ്റിധാരണയുണ്ടായിരുന്നു. ഫോണിലൂടെ കഥ പറഞ്ഞ് അഭിനയിക്കാൻ എത്തിയിരുന്ന ആളായിരുന്നു ജയറാം- രാജസേനൻ പറഞ്ഞു.

    ഇപ്പോൾ ജയറാമിന്റെ സ്ഥിതി

    ഇപ്പോൾ ജയറാമിന്റെ സ്ഥിതി

    ഇപ്പോൾ ജയറാം ഇങ്ങനെയല്ല. മറ്റ് പലരും ചെയ്യുന്നതു പോലെ ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി. എന്റെ കയ്യിലേയ്ക്ക് ഒരു താരത്തെ കിട്ടിയാൽ അയാൾ എങ്ങനെ ആകുമെന്ന് ജയറാമിനെ നോക്കിയാൽ മാത്രം മതിയെന്നും സംവിധായകൻ പറഞ്ഞു.

    ജനങ്ങൾ കൂവുന്ന   അവസ്ഥ

    ജനങ്ങൾ കൂവുന്ന അവസ്ഥ

    തിയേറ്ററിൽ ജയറാമിനെ കണ്ടാൽ കൂവി വിളിക്കുന്ന ഒരു അവസ്ഥയിലായിരുന്നു പുളളിയെ വെച്ച് കടിഞ്ഞൂൽ കല്യാണം എന്ന ചിത്രം ചെയ്യുന്നത്. ആ സമയത്ത് സിനിമയിൽ മുഴുവൻ ശത്രുക്കളാണ്. ആ ആളെ വെച്ചു കൊണ്ടാണ് ഇത്രയും വർഷം പതിനാറ് സിനിമകൾ പ്രതിഷ്ഠിച്ചതെന്ന് രാജസേനൻ പറഞ്ഞു.

     നിരവധി സൂപ്പർ ഹിററുകൾ

    നിരവധി സൂപ്പർ ഹിററുകൾ

    1991 ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണത്തിനു ശേഷം പുറത്തിറങ്ങിയ ജയറാം- രാജസേനൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു . ആദ്യത്തെ കൺമണി, ദില്ലി വാല രാജകുമാരി, മലയാളി മാമന് വണക്കം എന്നിങ്ങനെ ഏറ്റവും ഒടുവിൽ പുറത്തു വന്ന മധു ചന്ദ്രലേഖയും കനക സിംഹാസനവും വരെ മികച്ച കയ്യടി നേടിയിരുന്നു.

     കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ

    കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ

    കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനൻ. ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ നായകന്മാർ എല്ലാം തന്നെ ഫാമിലി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സംവിധായകൻ, തിരക്കഥകൃത്ത്, അഭിനയം എന്നീ മേഖലയിലും രാജസേനൻ ശേഭിച്ചിട്ടുണ്ട്.

    English summary
    director rajasenan reveals jayaram issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X