twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാക്ക് പാലിക്കാതെ പാതിവെച്ച് പോയല്ലോ ശശിയേട്ടാ! ശശി കലിംഗയെക്കുറിച്ച് സംവിധായകന്‍

    By Prashant V R
    |

    ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടന്‍മാരില്‍ ഒരാളാണ് ശശി കലിംഗ. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാള സിനിമാ ലോകത്തെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ശശി കലിംഗയുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് സഹപ്രവര്‍ത്തകരെല്ലാം രംഗത്തെത്തുന്നുണ്ട്. കൂട്ടത്തില്‍ സംവിധായകന്‍ രാജു ചന്ദ്രയുടതെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    ഷൂട്ടിംഗിനിടെ ശശി കലിംഗ രസകരമായ നര്‍മ്മകഥ തിരക്കഥയായി ചെയ്യാന്‍ ഇരിക്കുകയായിരുന്നുവെന്നും ആ വാക്ക് പാലിക്കാതെ അദ്ദേഹം യാത്രയായെന്നും രാജു ചന്ദ്ര പറയുന്നു. രാജു ചന്ദ്ര സംവിധാനം ചെയ്ത ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലാണ് ശശി കലിംഗ അവസാനമായി അഭിനയിച്ചത്.

    രാജു ചന്ദ്രയുടെ വാക്കുകളിലേക്ക്

    രാജു ചന്ദ്രയുടെ വാക്കുകളിലേക്ക്:

    പാതിവെച്ച് പോയല്ലോ ശശിയേട്ടാ... ഇന്ന് എപ്രില്‍ 7, 2020 കോഴിക്കോട് രാവിലെ മുതല്‍ കാണുന്ന കനത്ത മഴയാണ്. ശശിയേട്ടന്റെ ചുമയുടെ ഇടക്കുളള ചിരിയുടെ മിന്നല്‍ ശകലങ്ങള്‍,. അത് കാതില്‍ മുഴങ്ങി. നെഞ്ചില്‍ അലക്കുന്നു. നാടകങ്ങളിലെ പോലീസ് വേഷം, ഉത്സവ പറമ്പുകളില്‍ സ്റ്റേജില്‍ മുഴങ്ങുന്ന ശശിയേട്ടന്റെ ഡയലോഗ് ആരാധനയോടെ കണ്ടു നിന്ന നാളുകള്‍.

    ജിമ്മിയുടെ ഷൂട്ടിംഗ് സമയത്ത്

    ജിമ്മിയുടെ ഷൂട്ടിംഗ് സമയത്ത് മാര്‍പാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേര്‍ത്ത് പറഞ്ഞ രസകരമായ നര്‍മ്മകഥ. താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം. ഉം.. ദുബായില്‍ ജിമ്മി ഷൂട്ടിനിടയ്ക്ക് തന്ന വാക്ക്, ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടില്‍ ഡബ്ബിംഗിന് വന്നപ്പോഴും ആവര്‍ത്തിച്ചു ആഗ്രഹം.

    എഴുതി തീര്‍ത്താല്‍ വായിച്ചു കേള്‍ക്കാന്‍

    എഴുതി തീര്‍ത്താല്‍ വായിച്ചു കേള്‍ക്കാന്‍ നില്‍ക്കാതെ വാക്കു പാലിക്കാതെ തിരക്കുപിടിച്ചു,. മഴയത്ത് പാതിവെച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ. രാജു ചന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു. വി ചന്ദ്രകുമാര്‍ എന്നാണ് ശശി കലിംഗയുടെ യഥാര്‍ത്ഥ പേര്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ അദ്ദേഹം നാടക രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. ഇരുപത്തിയഞ്ചോളം വര്‍ഷം നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.

    എന്റെ ചക്കരക്കുട്ടിയ്ക്ക് ജന്മദിന ആശംസകള്‍! സൗഭാഗ്യക്ക് ആശംസ നേര്‍ന്ന് താരാ കല്യാണ്‍എന്റെ ചക്കരക്കുട്ടിയ്ക്ക് ജന്മദിന ആശംസകള്‍! സൗഭാഗ്യക്ക് ആശംസ നേര്‍ന്ന് താരാ കല്യാണ്‍

    Recommended Video

    Sasi Kalinga passed away
    1988ല്‍ തകരച്ചെണ്ടയെന്ന ചിത്രത്തിലൂടെയായിരുന്നു

    1988ല്‍ തകരച്ചെണ്ടയെന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് സിനിമയില്‍ അധികം അവസരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. ഒരിടവേളയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സജീവമായത്. പിന്നാലെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്‍ റുപ്പി തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും അഭിനയിച്ചിരുന്നു. അറുപതിലധികം സിനിമകളിലാണ് ശശി കലിംഗ മലയാളത്തില്‍ അഭിനയിച്ചത്. ഹാസ്യ വേഷങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.

    മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് രജിത്ത് കുമാര്‍! ഒരു മാസത്തെ ശമ്പളം നല്‍കി ഡിആര്‍കെമുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് രജിത്ത് കുമാര്‍! ഒരു മാസത്തെ ശമ്പളം നല്‍കി ഡിആര്‍കെ

    Read more about: actor malayalam
    English summary
    director raju chandra posted about sasi kalinga
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X