മമ്മൂട്ടി അടുത്ത ചിത്രത്തില്‍ ശിഖണ്ഡിയെ പ്രണയിക്കുന്നു?
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത നേരത്തെ വന്നതാണ്. കാട്ടറുദു തമിഴ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം സംവിധാനം ചെയ്യുന്ന ചിത്രം പ്രണയത്തെ ആസ്പദമാക്കിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതും വളരെ വ്യത്യസ്തമായ ഒരു പ്രണയം
ചിത്രത്തില്‍ മമ്മൂട്ടി മൂന്നാം ലിംഗത്തില്‍പെട്ട ഒരാളുമായി പ്രണയത്തിലാവുകയാണത്രെ. ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ആയിട്ടില്ല. അങ്ങനെ ഒരു വാര്‍ത്ത് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്നുണ്ട്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മെഗാസ്റ്റാറിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തില്‍.

അഞ്ജലിയാണ് ചിത്രത്തിലെ നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നേരത്തെ സംവിധായകന്‍ നിഷേധിച്ചതാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് പാട്ടുകള്‍ ഒരുക്കുന്നത്. ഒക്ടോബര്‍ 15ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.
ഇപ്പോള്‍ കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തൊടുപുഴയില്‍ ചിത്രീകരണം പുരോഗമിയ്ക്കുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക.


Click it and Unblock the Notifications