മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഇനിയും വരും! അത്തരം സിനിമകള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് രഞ്ജിത്ത്‌

By Prashant V R

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഡ്രാമയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോഹം എന്ന ചിത്രത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമാണ് ഡ്രാമ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു സിനിമയുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്.

നവംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ലണ്ടനിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ഷൂട്ട് ചെയ്തിരുന്നത്. ഡ്രാമയിലും മോഹന്‍ലാലിന്റെ മികച്ചൊരു പ്രകടനം തന്നെയുണ്ടാകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഡ്രാമയെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും രഞ്ജിത്ത് സംസാരിച്ചിരുന്നു. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യുന്നത് താന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് അഭിമുഖത്തില്‍ രഞ്ജിത്ത് തുറന്നുപറഞ്ഞിരുന്നു.

ഡ്രാമ

ഡ്രാമ

മലയാളത്തില്‍ രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിച്ച ആറാമത്തെ ചിത്രമായാണ് ഡ്രാമ എത്തുന്നത്. ആശാ ശരത്ത് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഇത്തവണയും ഒരു വ്യത്യസ്ത ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. സിനിമയുടെ 95 ശതമാനവും ലണ്ടനിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് ഇത്തവണ എത്തുന്നത്. എംകെ നാസര്‍,മഹാ സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നവംബറില്‍ റിലീസ്

നവംബറില്‍ റിലീസ്

നവംബര്‍ ഒന്നിന് വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളില്‍ എത്തുക. ലാലേട്ടനൊപ്പം സംവിധായകരായ ജോണി ആന്റണി,ദിലീഷ് പോത്തന്‍,ശ്യാമപ്രസാദ് തുടങ്ങിയവരും എത്തുന്നുണ്ട്. നിരഞ്ജന്‍ മണിയന്‍പ്പിളള രാജു, കനിഹ,അരുന്ധതി നാഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രാമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

രഞ്ജിത്ത് പറഞ്ഞത്

രഞ്ജിത്ത് പറഞ്ഞത്

മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യുന്നത് ഉപേക്ഷിച്ചിട്ടില്ലെന്ന് അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. അത്തരം ചിത്രങ്ങള്‍ ഉപേക്ഷിച്ചില്ലെന്നും ഇനി ചെയ്യില്ലെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു. ഇപ്പോള്‍ അത്തരം ചിത്രങ്ങള്‍ ചിന്തയിലില്ലെന്നും മാത്രമേയുളളുവെന്നും രഞ്ജിത്ത് പറഞ്ഞു.

ഡ്രാമ എന്ന ചിത്രം

ഡ്രാമ എന്ന ചിത്രം

ഡ്രാമ എന്ന ചിത്രം തിയ്യേറ്ററുകളില്‍ ചാരിയിരുന്ന് റിലാക്‌സ്ഡ് ആയി കാണേണ്ട ചിത്രമാണെന്നും ചെറിയ ജീവിത സന്ദര്‍ഭങ്ങളെ വലിയ ഭാരങ്ങളില്ലാതെ അവതരിപ്പിക്കുകയാണെന്നും രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആരാധകന്റെ മനസ് സംവിധായകനുണ്ടായാല്‍ താരങ്ങളെ വെച്ച് വ്യത്യസ്ത ചിത്രങ്ങള്‍ എടുക്കാനാവില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ഡ്രാമയുടെതായി പുറത്തിറങ്ങിയ ടീസര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിരുന്നു. മോഹന്‍ലാലിന്റെ പ്രകടനം തന്നെയായിരുന്നു ഡ്രാമയുടെ ടീസറില്‍ മികച്ചുനിന്നിരുന്നത്. മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമായി ഡ്രാമ മാറുമെന്നാണ് എല്ലാവരം പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X