22 വർഷത്തിനു ശേഷം സിബി മലയിൽ- രഞ്ജിത് ടീം വീണ്ടും, ആസിഫ് അലി ചിത്രത്തിന് തുടക്കം
മലയാളി പ്രേകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് സമ്മർ ഇൻ ബെത്‌ലഹേം. 1998 ൽ രഞ്ജിത് തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്ര വൻ വിജയമായിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ പൂച്ചയെ അയച്ചതാരാണെന്നുളളത് ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഇന്നും പ്രേക്ഷകർ ആ പൂച്ചയുടെ പിന്നാലെയാണ്.

സമ്മർ ഇൻ ബെത്‌ലഹേം പുറത്തിറങ്ങി 22 വർഷങ്ങൾക്ക് ശേഷം സിബി-രഞ്ജിത് കൂട്ടുകെട്ട് ഒരു പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്, ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിൽ സിബി മലയിൽ സംവിധായകനും രഞ്ജിത്ത് നിർമ്മാതാവുമാണ ആകുന്നത് ക കോഴിക്കോടാണ് ചിത്കീകരണം നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 4 നായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1998-ൽ റിലീസായ 'സമ്മർ ഇൻ ബെത്‌ലഹേം' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവിലായി ഒന്നിച്ചത്.
സമ്മർ ഇൻ ബത്‌ലഹേമിന്റെ 22ാം വാർഷിക ദിനത്തിലായിരുന്നു പുതിയ ചിത്രത്തിനെ കുറിച്ച് രഞ്ജിത് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയാണ് താരം ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. "ഇരുപത്തിരണ്ട് വർഷം മുമ്പ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷത്തിനു ശേഷം അതിലൊരാൾ നിർമ്മാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്,"രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
രഞ്ജിത്തും പി.എം. ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷൻ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയെ കൂടാതെ റോഷൻ മാത്യൂ, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് താരങ്ങൾ.
Recommended Video
നവാഗതനായ ഹേമന്ദ് കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. . കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. അഗ്നിവേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊജക്റ്റ് ഡിസൈനർ ബാദുഷയാണ്, പി ആർ ഒ - ആതിര ദിൽജിത്ത്. പ്രഗത്ഭരായ പ്രതിഭകളുടെ ടീം ഒരുമിക്കുന്ന ചിത്രമായതിനാൽ തന്നെ സിനിമാപ്രേമികൾ വലിയ ആകാംക്ഷയോടെയാണ് ചിത്രത്തെ ഉറ്റു നോക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്കീകരണം ആരംഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications