»   » തിലകനായി ചിലര്‍ കള്ളക്കണ്ണീരൊഴുക്കുന്നു: രഞ്ജിത്ത്

തിലകനായി ചിലര്‍ കള്ളക്കണ്ണീരൊഴുക്കുന്നു: രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam
 Ranjith
കോഴിക്കോട്: മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത്. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്.

തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് ചെയ്യേണ്ടത്. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകനെന്നും രഞ്ജിത്ത് പറഞ്ഞു.

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സിനിമാ രംഗത്ത് നിന്ന് മാറി നിന്ന തിലകനെ 'ഇന്ത്യന്‍ റുപ്പി' എന്ന ചിത്രത്തിലൂടെ മടക്കികൊണ്ടു വന്നത് രഞ്ജിത്താണ്. ഇന്ത്യന്‍ റുപ്പിയിലെ ശക്തമായ വേഷത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ തിലകന്‍ പിന്നീട് ഉസ്താദ് ഹോട്ടലിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

English summary
Some of them in Malayala Cinema mourned over Thilakan's death, but they were not willing to act with him when he was alive, says Renjith

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam