»   » സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛനാവുന്നു! ഒളിപ്പിച്ച് വെച്ച സര്‍പ്രൈസ് ഇതാ

സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛനാവുന്നു! ഒളിപ്പിച്ച് വെച്ച സര്‍പ്രൈസ് ഇതാ

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഊട്ടിയില്‍ നിന്നുമാണ് ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. നസ്രിയ നസീം തിരിച്ചു വരുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ സിനിമയില്‍ നിന്നും മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത് വന്നിരിക്കുകയാണ്.

തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു! ഇത് ഗോസിപ്പല്ല, വരന്‍ ആ സുഹൃത്ത് തന്നെ!!

സംവിധാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്‍ രഞ്ജിത്തും അഞ്ജലി മേനോന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ സിനിമയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ നസ്രിയയുടെയും പൃഥ്വിരാജിന്റെയും അച്ഛന്‍ വേഷത്തിലാണ് രഞ്ജിത്ത് അഭിനയിക്കാന്‍ പോവുന്നത്.

രഞ്ജിത്ത് വീണ്ടും അച്ഛന്‍ വേഷത്തിലേക്ക്

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ സംവിധായകന്‍ രഞ്ജിത്ത് വീണ്ടും അച്ഛന്‍ വേഷത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മുമ്പും അന്നയും റസൂലും എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ അച്ഛന്‍ വേഷത്തില്‍ അഭിനയിച്ചിരുന്നു.

പൃഥ്വിയുടെ അച്ഛനാവുന്നു


സിനിമ സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും കഴിവ് തെളിയിച്ച രഞ്ജിത്ത് പുതിയ സിനിമയില്‍ പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛന്‍ വേഷത്തിലാണ് രഞ്ജിത്ത് അഭിനയിക്കാന്‍ പോവുന്നത്.

രഞ്ജിത്തിന്റെ സിനിമകള്‍

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ബിരുദം നേടിയ രഞ്ജിത് എഴുത്തുകാരനായിട്ടാണ് സിനിമയില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ രാവണപ്രഭുവായിരുന്നു രഞ്ജിത്ത് ആദ്യം സംവിധാനം ചെയ്ത സിനിമ. ശേഷം മലയാളത്തിന് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രഞ്ജിത്ത് അവസാനം സംവിധാനം ചെയ്ത സിനിമ മമ്മൂട്ടിയുടെ പുത്തന്‍ പണമായിരുന്നു.

അഭിനയിച്ച സിനിമകള്‍

2001 ലാണ് ആദ്യ സിനിമ സംവിധാനം ചെയ്തിരുന്നതെങ്കിലും 1987 ല്‍ പുറത്തിറങ്ങിയ എഴുതാപ്പുറങ്ങള്‍ എന്ന സിനിമയിലൂടെ അഭിനയത്തിലും താരം തുടക്കം കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത ഗുല്‍മോഹറില്‍ നായകനായി അഭിനയിച്ചു. പിന്നാലെ രഞ്ജിത്ത് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച തിരക്കഥ എന്ന ചിത്രത്തില്‍ സംവിധായകന്റെ വേഷത്തിലും, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടറില്‍ രഞ്ജിത്തായും അഭിനയിച്ചിരുന്നു.

നസ്രിയയുടെ തിരിച്ച് വരവ്

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള യുവനടിയായ നസ്രിയ നസീം വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത സത്യമായിരിക്കുകയാണ്. അഞ്ജലി മേനോന്റെ സിനിമയിലൂടെ തന്നെയാണ് നസ്രിയ തിരിച്ചു വരുന്നത്.

ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരെ കേന്ദ്ര കഥാപാത്രമായി നിര്‍മ്മിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഊട്ടിയാണ്. അവിടെ നിന്നും സിനിമയുടെ ചിത്രീകരണം ആരംഭിച്ച കാര്യം സംവിധായിക സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.

English summary
Director Ranjith plays the lead role again Anjali Menon's next movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam