twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന ഒരാളായിരുന്നു ശശി! പ്രിയ സുഹൃത്തിനെക്കുറിച്ച് രഞ്ജിത്ത്‌

    By Midhun Raj
    |

    അന്തരിച്ച നടന്‍ ശശി കലിംഗയെക്കുറിച്ചുളള ഓര്‍മ്മള്‍ പങ്കുവെച്ച് എത്തുകയാണ് സഹപ്രവര്‍ത്തകര്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം വിടപറഞ്ഞത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് ശശി കലിംഗ. നാടകരംഗത്ത് തിളങ്ങിയ ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. വി ചന്ദ്രകുമാര്‍ എന്നായിരുന്നു ശശി കലിംഗയുടെ യഥാര്‍ത്ഥ പേര്. ഒരിടവേളയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ നടന്‍ സജീവമായത്.

    ഡി വൈ എസ്പി മോഹന്‍ദാസ് മണലത്ത് എന്ന കഥാപാത്രമായിട്ടായിരുന്നു പാലേരി മാണിക്യത്തില്‍ നടന്‍ അഭിനയിച്ചിരുന്നത്. പിന്നാലെ രഞ്ജിത്ത് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ചെറിയ വേഷങ്ങളില്‍ ശശി കലിംഗ അഭിനയിച്ചിരുന്നു. പ്രിയ സുഹൃത്തിന്റെ വിടവാങ്ങലില്‍ അദ്ദേഹവുമൊത്തുളള ഓര്‍മ്മകള്‍ സംവിധായകന്‍ രഞ്ജിത്ത് പങ്കുവെച്ചിരുന്നു.

    ഇന്ത്യന്‍ എക്‌സ്പ്രസിന്

    ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ സംസാരിച്ചത്. കൊറോണ കാലത്തെ ഈ മരണം പ്രിയപ്പെട്ടവര്‍ക്ക് പോലും ശശിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെയാക്കിയെന്ന വിഷമം രഞ്ജിത്ത് പങ്കുവെച്ചു. രാവിലെ ആശുപത്രിയില്‍ പോയാണ് ഞാന്‍ അവസാനമായി കണ്ടത്. സുഹൃത്തുക്കള്‍ക്കൊന്നും പോയി കാണാന്‍ കഴിയാത്ത അവസ്ഥയാണ്.

    ശശിയുടെ അനിയന് പോലും

    ശശിയുടെ അനിയന് പോലും ഈ സാഹചര്യത്തില്‍ എത്തിപ്പെടാന്‍ സാധിക്കുമോ എന്നറിയില്ല. രഞ്ജിത്ത് പറയുന്നു. പാലേരി മാണിക്യത്തിലേക്ക് നടനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും രഞ്ജിത്ത് പറഞ്ഞു. പാലേരി മാണിക്യത്തിലേക്ക് കലാകാരന്മാരെ കണ്ടെത്താനായി കോഴിക്കോട് സംഘടിപ്പിച്ച ക്യാംപിലൂടെയാണ് ശശി കലിംഗയെ തിരഞ്ഞെടുതെന്ന് രഞ്ജിത്ത് പറഞ്ഞു. ക്യാംപ് തീരാറായപ്പോഴാണ് ശശി എത്തിയത്.

    എന്റെ ചക്കരക്കുട്ടിയ്ക്ക് ജന്മദിന ആശംസകള്‍! സൗഭാഗ്യക്ക് ആശംസ നേര്‍ന്ന് താരാ കല്യാണ്‍എന്റെ ചക്കരക്കുട്ടിയ്ക്ക് ജന്മദിന ആശംസകള്‍! സൗഭാഗ്യക്ക് ആശംസ നേര്‍ന്ന് താരാ കല്യാണ്‍

    അദ്ദേഹത്തെ കണ്ടപ്പോഴെ

    അദ്ദേഹത്തെ കണ്ടപ്പോഴെ എന്റെ സിനിമയിലെ പോലീസ് കഥാപാത്രം ചെയ്യേണ്ട ആള്‍ ഇതാണെന്ന് തോന്നി. സിനിമയില്‍ കണ്ട കലിംഗ ശശിയേക്കാള്‍ എത്രയോ മുകളിലായിരുന്നു നാടകവേദികളിലെ ശശിയെന്നും രഞ്ജിത്ത് പറഞ്ഞു. അയാള്‍ അങ്ങനെ ഒന്നും പറയാറില്ല. പലപ്പോഴും മറ്റുളളവര്‍ പറഞ്ഞ് അറിഞ്ഞാണ് ശശിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാവുന്നത്.

    വാക്ക് പാലിക്കാതെ പാതിവെച്ച് പോയല്ലോ ശശിയേട്ടാ! ശശി കലിംഗയെക്കുറിച്ച് സംവിധായകന്‍വാക്ക് പാലിക്കാതെ പാതിവെച്ച് പോയല്ലോ ശശിയേട്ടാ! ശശി കലിംഗയെക്കുറിച്ച് സംവിധായകന്‍

    വളരെ ഒഴുക്കോടെ

    വളരെ ഒഴുക്കോടെ അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരാളായിരുന്നു ശശി. ഹോളിവുഡ് സിനിമകളുടെ ആരാധകന്‍. അയാളുടെ ചെറുപ്പത്തില്‍ കോഴിക്കോട് ക്രൗണ്‍ തിയ്യേറ്ററില്‍ വരുന്ന എല്ലാ ഹോളിവുഡ് സിനിമകളും നിരന്തരം കാണുകയും എല്ലാ അഭിനേതാക്കളെക്കുറിച്ചും മനസിലാക്കുകയും ചെയിതിരുന്നു. ശശിയുടെ ഇംഗ്ലീഷ് ഭാഷയിലുളള പ്രാവീണ്യവും പരിചയവും അറിഞ്ഞപ്പോഴാണ് പ്രാഞ്ചിയേട്ടനില്‍ ഷേക്‌സ്പിയര്‍ നാടകത്തിലെ സംഭാഷണ ശകലങ്ങള്‍ കൊടുത്തതെന്നും അത് മനോഹരമായി തന്നെ ശശി അവതരിപ്പിച്ചെന്നും സംവിധായകന്‍ പറഞ്ഞു.

    ലോക് ഡൗണ്‍ പഠിപ്പിച്ച എറ്റവും വലിയ പാഠം ഇതാണ്! വെളിപ്പെടുത്തി അനൂപ് മേനോന്‍ലോക് ഡൗണ്‍ പഠിപ്പിച്ച എറ്റവും വലിയ പാഠം ഇതാണ്! വെളിപ്പെടുത്തി അനൂപ് മേനോന്‍

    Read more about: ranjith
    English summary
    director ranjith says about actor sasi kalinga
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X