സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ പേരില്‍ മാപ്പ് പറയാനില്ല! തുറന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത്!!
Recommended Video

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് രഞ്ജിത്ത്. രഞ്ജിത്തിന്റെ സിനിമകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മലയാളത്തില്‍ എല്ലാതരം സിനിമകളും ചെയ്തിട്ടുളള സംവിധായകന്‍ കൂടിയാണ് അദ്ദേഹം. മോഹന്‍ലാലിനെ നായകനാക്കിയുളള ഡ്രാമ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡ്രാമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ലോഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് ഡ്രാമ. അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു സിനിമയ്ക്കുളളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകളുടെ പേരില്‍ താന്‍ മാപ്പ് പറയാനില്ലെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത ഇക്കാര്യം പറഞ്ഞിരുന്നത്.

രഞ്ജിത്ത് പറയുന്നത്
അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ നടത്തിയ പ്രസ്താവനോയുളള തന്റെ നിലപാടായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്. താന്‍ എഴുതിയ സ്തീവിരുദ്ധ സംഭാഷണങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നായിരുന്നു മുന്‍പ് രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരത്തില്‍ മാപ്പ് പറയേണ്ട ഒരു സാഹചര്യം ഇല്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. നിലവില്‍ മാപ്പ് പറയേണ്ട സാഹചര്യം ഇല്ലെന്നും അത് ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവം മാത്രമായിരിക്കുമെന്നും അല്ലാതെ സ്ത്രീ വിരുദ്ധതയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും രഞ്ജിത്ത് പറയുന്നു.

എഴുത്തുക്കാരന്റെ സ്വാതന്ത്ര്യം
താന്‍ മനുഷ്യരെ സ്ത്രീയെന്നൊ പുരുഷനെന്നൊ വേര്‍തിരിച്ചു കാണാറില്ലെന്നും രഞ്ജിത്ത് പറയുന്നു. കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം എഴുത്തുകാരന്റെതാണ്. എന്നാല്‍ ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുളള സ്വാന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്.രഞ്ജിത്ത് പറയുന്നു.

പാര്‍വ്വതിയുടെ പരാമര്‍ശം
സ്ത്രീ വിരുദ്ധ സംഭാഷണങ്ങളെ ചൂണ്ടിക്കാണിച്ച് പാര്‍വതി നടത്തിയ പരാമര്‍ശത്തെക്കുറിച്ചുളള അഭിപ്രായവും അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. അത് പറയാനുളള സ്വാതന്ത്ര്യം പാര്‍വ്വതിയ്ക്കുണ്ടെന്നും അതിന് അവരെ ആക്രമിക്കേണ്ട ആവശ്യമില്ലായെന്നും രഞ്ജിത്ത് പറയുന്നു. അത്തരം സംഭാഷണങ്ങള്‍ സിനിമയിലുള്‍പ്പെടുത്തുന്നതല്ല. മറിച്ച് അത് ശരിയാണെന്ന് കാണിക്കുന്നിടത്താണ് വിമര്‍ശനങ്ങള്‍ ഉയരേണ്ടതെന്നും രഞ്ജിത്ത് പറയുന്നു.

പത്മരാജന്റെ സിനിമ
കൂടെവിടെ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധമായ ഒരു ഡയലോഗ് കഥാപാത്രം പറഞ്ഞപ്പോള്‍ സംവിധായകനായ പത്മരാജന് നേരെ പ്രതിഷേധമുണ്ടായിരുന്നില്ല. കാരണം പത്മരാജനല്ല,സിനിമയിലെ കഥാപാത്രമാണ് അത് സംസാരിച്ചതെന്ന് എല്ലാവര്‍ക്കും ബോധ്യമാതുകൊണ്ടാണ്. എന്റെ തന്നെ ഒരു
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഭാര്യയോട് പറയുന്നുണ്ട്. ഞാന്‍ മദ്യപാനം നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ നിന്നെ റേപ്പ് ചെയ്‌തേനെയെന്ന്. ആ സംഭാഷണം വെച്ച് കഥാപാത്രം ഒരു റേപ്പിസ്റ്റാണെന്ന് വ്യാഖാനിക്കുന്നത് അജ്ഞതയാണെന്നേ പറയാന്‍ സാധിക്കൂ എന്നും അത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കാറാണ് പതിവെന്നും രഞ്ജിത്ത് പറയുന്നു.

ഡ്രാമ എന്ന ചിത്രം
മോഹന്‍ലാല്‍ രഞജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഡ്രാമ. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് ഡ്രാമയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ലണ്ടനിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഡ്രാമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആഗസ്റ്റ് 24നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications