മമ്മൂട്ടി ചിത്രത്തിന് ഏഴ് ദിവസം ചെലവിട്ട ഖുശ്ബു പ്രതിഫലം വാങ്ങിയില്ല!തുറന്നുപറഞ്ഞ് സംവിധായകന്‍
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും തിളങ്ങിയ മുന്‍നിര നായികയാണ് ഖുശ്ബു, സൂപ്പര്‍താരങ്ങളുടെയെല്ലാം ചിത്രങ്ങളില്‍ നടി ധാരാളമായി അഭിനയിച്ചിരുന്നു. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളിലും ഖുശ്ബു തിളങ്ങിയിരുന്നു. മലയാളത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഖുശ്ബു.
ഇതില്‍ മമ്മൂട്ടിക്കൊപ്പമുളള പ്രാഞ്ചിയേട്ടന്‍ ആന്‍ സെയിന്റ് എന്ന ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. മമ്മൂക്കയ്‌ക്കൊപ്പം ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ ഖുശ്ബുവിന് സാധിച്ചിരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ 2010ലായിരുന്നു പുറത്തിറങ്ങിയിരുന്നത്.അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് ഖുശ്ബു അഭിനയിച്ചതെന്ന് രഞ്ജിത്ത് തുറന്നുപറഞ്ഞിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്
തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ ബാല്യകാല സൂഹൃത്തിന്റെ വേഷത്തിലായിരുന്നു ഖുശ്ബു എത്തിയിരുന്നത്. കൈയ്യൊപ്പ് എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും ഖുഷ്ബുവും വീണ്ടുമൊന്നിച്ച സിനിമ കൂടിയായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്. ഇവര്‍ക്കൊപ്പം ജഗതി ശ്രീകുമാര്‍, സിദ്ധിഖ്,ഇന്നസെന്റ്,പ്രിയാമണി,ശശി കലിംഗ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു.

പ്രതിഫലം വാങ്ങിയില്ല
പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റിനു വേണ്ടി പ്രതിഫലം വാങ്ങാതെയാണ് ഖുശ്ബു അഭിനയിച്ചതെന്നായിരുന്നു അടുത്തിട നടന്ന അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിപോകുന്ന സമയം ചെക്ക് നല്‍കിയെങ്കിലും ഖുശ്ബു അത് വാങ്ങിയില്ലെന്ന് സംവിധായകന്‍ പറയുന്നു. 'ഞാനും ഖുശ്ബുവും നല്ല സുഹൃത്തുകളാണ്, കൈയ്യൊപ്പില്‍ നല്ലൊരു വേഷം അവര്‍ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ ചെയ്യാന്‍ തയ്യാറായി ഖുശ്ബു വന്നു.രഞ്ജിത്ത് പറയുന്നു.

അത് അവിടെ ഇരിക്കട്ടെ
ഷൂട്ട് തീര്‍ന്ന ദിവസം ലൊക്കേഷനില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കൈയ്യില്‍ നല്‍കി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം. അല്ല അതിന് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എഴുതാം. അവള്‍ ചെക്ക് ബുക്ക് വാങ്ങിച്ചിട്ട് മടക്കിയിട്ട് എന്റെ കീശയില്‍ വെച്ച് പറഞ്ഞു. അത് അവിടെ ഇരിക്കട്ടെ എന്ന്, ഏഴ് ദിവസത്തോളം ഷൂട്ടിംഗിനായി ചെലവഴിച്ചിട്ടും അവള്‍ പ്രതിഫലമൊന്നും തന്നെ വാങ്ങിയില്ല. അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു.

മമ്മൂട്ടിയും രഞ്ജിത്തും
2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റെ പ്രേക്ഷക അഭിപ്രായങ്ങള്‍ക്കൊപ്പം നിരൂപക പ്രശംസയും ഒരേ പോലെ നേടിയെടുത്തൊരു ചിത്രമായിരുന്നു. മമ്മൂക്കയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായി പ്രാഞ്ചിയേട്ടന്‍ മാറിയിരുന്നു. പാലേരി മാണിക്യത്തിനു ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.


Click it and Unblock the Notifications