»   » ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടിയായിരുന്നില്ല

ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടിയായിരുന്നില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പ്രേതം. ഇത്തവണത്തെ ഒരു ഹൊറര്‍ ത്രില്ലര്‍ മൂവിയാണെന്ന് മാത്രം. എന്നാല്‍ ഈ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടി മാത്രമായിരുന്നില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.

തിരക്കഥ എഴുതി പൂര്‍ണതയില്‍ എത്തുമ്പോഴാണ് ചിത്രത്തില്‍ ആര് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രം പ്രേതത്തിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കവെയാണ് രഞ്ജിത്ത് ഇക്കാര്യം പറയുന്നത്.


ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടിയായിരുന്നില്ല

ജയസൂര്യ തന്റെ അടുത്ത സുഹൃത്താണെന്നും കൂടെ വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിളായ ആര്‍ട്ടിസ്റ്റാണെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.


ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടിയായിരുന്നില്ല

പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണയാണ് ജയസൂര്യും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്നത്. പ്രേതം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഹൊറര്‍ കോമഡി രൂപത്തിലാണ് ഒരുക്കുന്നത്.


ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടിയായിരുന്നില്ല

സ്‌ട്രൈയ്റ്റായിട്ട് കഥ പറയുന്ന ചിത്രം. പ്രേതം എന്ന് പേരിട്ടാല്‍ കൊമേഷ്യല്‍ വിജയ സാധ്യത കുറയുകയില്ലേ എന്ന് പലരും ചോദിച്ചു. എന്നാലിപ്പോള്‍ എല്ലാവരുടെയും സംശയമൊക്കെ മാറി ഒകെയായി വരികയാണ്.


ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടിയായിരുന്നില്ല

ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. തലമൊട്ടയടിച്ച് താടി വളര്‍ത്തിയാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏത് നടന്‍ അഭിനയിച്ചാലും വെല്ലുവിളിയുണ്ടാകുന്ന വേഷമാണ്. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.


ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടിയായിരുന്നില്ല

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന എട്ടാമത്തെ ചിത്രമാണ് പ്രേതം. പാസഞ്ചറാണ് ആദ്യ ചിത്രം.


English summary
Director Ranjith Shankar about Jayasurya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam