twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രേവതിയുടെ ആ ചോദ്യം തന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു! തുറന്ന് പറഞ്ഞ് രഞ്ജിത്ത് ശങ്കര്‍!

    By Midhun
    |

    ഫീല്‍ ഗുഡ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായി മാറിയ ആളാണ് രഞ്ജിത്ത് ശങ്കര്‍. ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കിയുളള പാസഞ്ചര്‍ എന്ന ചിത്രമായിരുന്നു രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്തിരുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ രഞ്ജിത്ത് ശങ്കര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. നടന്‍ ജയസൂര്യയ്‌ക്കൊപ്പമായിരുന്നു രഞ്ജിത്ത് തന്‍റെ കൂടുതല്‍ ചിത്രങ്ങളും ചെയ്തിരുന്നത്.

    കാല രജനി ചിത്രം മാത്രമല്ല! മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ച ഇവരുടെതും കൂടിയാണ്! കാണാംകാല രജനി ചിത്രം മാത്രമല്ല! മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ച ഇവരുടെതും കൂടിയാണ്! കാണാം

    പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. നടി രേവതിയെ പ്രധാന കഥാപാത്രമാക്കിയും രഞ്ജിത്ത് ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. മോളി ആന്റി റോക്‌സ് എന്ന പേരില്‍ ഒരുക്കിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ രേവതിയുമായുളള കൂടിക്കാഴ്ച തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍ തുറന്നു പറഞ്ഞിരുന്നു.

    മോളി ആന്റി റോക്സ്

    മോളി ആന്റി റോക്സ്

    രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ രേവതി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മോളി ആന്റി റോക്‌സ്. 2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിട്ടായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. രേവതിക്കൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രഞ്ജിത്ത് ശങ്കര്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സായിരുന്നു നിര്‍മ്മിച്ചിരുന്നത്. പൃഥ്വിരാജും രേവതിയും തമ്മിലുളള സീനുകളായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നിരുന്നത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് മോളി ആന്റി റോക്‌സ് അറിയപ്പെടുന്നത്.

    രേവതിയെക്കുറിച്ച് രഞ്ജിത്ത്

    രേവതിയെക്കുറിച്ച് രഞ്ജിത്ത്

    അടുത്തിടെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തന്നെ സ്വാധീനിച്ച സ്ത്രീ കഥാപാത്രങ്ങളെയും സത്രീകളെയും കുറിച്ച് രഞ്ജിത്ത് മനസു തുറന്നിരുന്നത്. രേവതിയുമായുളള കൂടിക്കാഴ്ച സിനിമയെക്കുറിച്ചുളള തന്റെ കാഴ്ചപ്പാടുകള്‍ തിരുത്തിയെന്നായിരുന്നു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നത്. ഒരു സിനിമയിലേക്ക് പൃഥിരാജിന്റെ അമ്മ വേഷം ചെയ്യാന്‍ രേവതിയെ സമീപിച്ചിരുന്നുവെന്നും അന്ന് ചേച്ചി ചോദിച്ച ചോദ്യമാണ് തന്നെ മോളി ആന്റി റോക്‌സ് എന്ന ചിത്രത്തിലേക്ക് നയിച്ചതെന്നും രഞ്ജിത്ത് പറയുന്നു,

    രേവതി ചോദിച്ച ചോദ്യം

    രേവതി ചോദിച്ച ചോദ്യം

    രേവതി അന്ന് ചേദിച്ച ചോദ്യം അഭിമുഖത്തിനിടെ രഞ്ജിത്ത് തുറന്നു പറഞ്ഞിരുന്നു. രേവതി പറഞ്ഞത് ഇങ്ങനെ..."എന്താണ് രഞ്ജിത്ത്! നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ നിങ്ങള്‍ക്ക് വക്കീലും ഡോക്ടറുമായിട്ടല്ലാതെ അവതരിപ്പിക്കാന്‍ സാധിക്കില്ലേ? എന്താണ് നിങ്ങളെപ്പോലുളള സംവിധായകര്‍ മാറിചിന്തിക്കാത്തത്. മലയാള സിനിമ അവിടെ നില്‍ക്കട്ടെ. ഇന്ത്യന്‍ സിനിമ മൊത്തം നോക്കൂ! എവിടെയെങ്കിലും നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി സിനിമ വരുന്നുണ്ടോ? രേവതി പറഞ്ഞു.

    ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല

    ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല

    രേവതി ചേച്ചിയുടെ ആ ചോദ്യം തന്നെ ഒരുപാട് ചിന്തിപ്പിച്ചുവെന്ന് രഞ്ജിത്ത് പറയുന്നു."ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്ന വ്യക്തിയാണ്. എന്നിട്ടും ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ഒരു കഥാപാത്രത്തിനു വേണ്ടി ആര്‍ട്ടിസ്റ്റിനെ സമീപിക്കുന്നതില്‍ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധാലുവായി. രേവതി ചേച്ചിയുടെ ചോദ്യത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു വലിയ പാഠമാണത്.

    മോളി ആന്റി റോക്‌സ് ഷൂട്ടിംഗ്

    മോളി ആന്റി റോക്‌സ് ഷൂട്ടിംഗ്

    മോളി ആന്റി റോക്‌സിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പായി സമയമുളളപ്പോഴാക്കെ ചേച്ചി വിളിക്കുമായിരുന്നു. രഞ്ജിത്ത് എനിക്ക് ടെന്‍ഷനുണ്ടെന്നും ആ ക്യാരക്ടര്‍ എങ്ങിനെ ആയിരിക്കുമെന്നൊക്കെയാണ് അവര്‍ ചോദിച്ചത്. സത്യത്തില്‍ ഞാന്‍ പോലും അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് രഞ്ജിത്ത് പറയുന്നു. ഫിലിം മേക്കിങ്ങിനെക്കുറിച്ച് ചേച്ചിക്ക് നന്നായി അറിയാം, എനിക്ക് അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞു.

    ഭാര്യ നല്‍കിയ പിന്തുണ

    ഭാര്യ നല്‍കിയ പിന്തുണ

    രേവതിക്കു പുറമെ ഭാര്യ സ്മിതയെക്കുറിച്ചും രഞ്ജിത്ത് ശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ സ്വപ്‌നം പിന്തുടരുവാനായി ഭാര്യ നല്‍കിയ പിന്തുണയെപ്പറ്റിയാണ് രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞത്. "ഞാന്‍ സിനിമയില്‍ സജീവമായപ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും സ്മിതയുടെ തോളിലായി. കുട്ടികളുടെ കാര്യമൊക്കെ നോക്കുന്നത് സ്മിതയാണ്. എന്റെ സ്വപന്ം പിന്തുടരുവാനുളള പൂര്‍ണ സ്വാതന്ത്രം എനിക്ക് തന്നു.സ്മിതയോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു, രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

    ടൊവിനോ തോമസ് ചിത്രം മറഡോണയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂടൊവിനോ തോമസ് ചിത്രം മറഡോണയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

    മമ്മൂട്ടിയുടെ കലിപ്പ് ലുക്കുകള്‍ക്ക് പിന്നിലൊരു കാരണമുണ്ട്! വെളിപ്പെടുത്തലുമായി സംവിധായകന്‍!!മമ്മൂട്ടിയുടെ കലിപ്പ് ലുക്കുകള്‍ക്ക് പിന്നിലൊരു കാരണമുണ്ട്! വെളിപ്പെടുത്തലുമായി സംവിധായകന്‍!!

    English summary
    director ranjith shankar says about revathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X