14000ത്തില്‍ നിന്നും 100 രൂപയായി ചുരുങ്ങിയ രഞ്ജിത്ത് ശങ്കറിന്റെ വൈദ്യുതി ബില്ല്! വൈറല്‍ ചിത്രം
ഫീല്‍ഗുഡ് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ തുടക്കമിട്ട സംവിധായകന്‍ തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കമലയാണ് സംവിധായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. രഞ്ജിത്ത് ശങ്കറിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വീട്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതോടെ കറന്റ് ബില്ല് കുറഞ്ഞ കാര്യമാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണത്തെ കെഎസ്ഇബി ബില്ലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പുതിയ പോസ്റ്റ് വന്നത്. 14,000രൂപയോളമാണ് ഇത്രയും കാലം ബില്ല് വന്നുകൊണ്ടിരുന്നതെന്ന് സംവിധായകന്‍ പറയുന്നു. അതിപ്പോള്‍ നൂറായി, ഒരു പരീക്ഷണം പോലെയാണ് സോളാര്‍ വെച്ചുനോക്കിയത്.
എന്നാല്‍ ഇത്രയും വിജയമാകുമെന്ന് കരുതിയില്ല. രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. മാതൃഭൂമിയോടാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കിയുളള പാസഞ്ചര്‍ എന്ന ചിത്രമായിരുന്നു രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്തിരുന്നത്. തുടര്‍ന്ന് നിരവധി വിജയ സിനിമകള്‍ രഞ്ജിത്ത് ശങ്കര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. ജയസൂര്യയ്ക്കൊപ്പമായിരുന്നു സംവിധായകന്‍ തന്റെ കൂടുതല്‍ ചിത്രങ്ങളും ചെയ്തിരുന്നത്.
പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. പിന്നാലെ സു സു സുധീ വാത്മീകം, പ്രേതം, രാമന്റെ ഏദന്‍ത്തോട്ടം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഞാന്‍ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.
Recommended Video
നടി രേവതിയെ പ്രധാന കഥാപാത്രമാക്കിയും രഞ്ജിത്ത് ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. മോളി ആന്റി റോക്സ് എന്ന പേരില്‍ ഒരുക്കിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ് തുടങ്ങിയവരെ നായകന്മാരാക്കിയും സംവിധായകന്‍ സിനിമകള്‍ ഒരുക്കിയിരുന്നു. മാധ്യമ രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ സംവിധായകന്‍ കൂടിയാണ് രഞ്ജിത്ത് ശങ്കര്‍. സാമൂഹിക പ്രാധാന്യമുളള പ്രമേയങ്ങള്‍ പറഞ്ഞും സംവിധായകന്‍ തന്റെ കരിയറില്‍ സിനിമകള്‍ ഒരുക്കിയിരുന്നു.


Click it and Unblock the Notifications











