twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ പിന്നിലായി നിന്ന ആ പയ്യന്‍, ജയസൂര്യയുടെ പഴയകാല ചിത്രവുമായി രഞ്ജിത്ത് ശങ്കര്‍

    By Midhun Raj
    |

    മിമിക്രി രംഗത്തുനിന്നും എത്തി മലയാളത്തിലെ മുന്‍നിര നായകനായ താരമാണ് ജയസൂര്യ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ തുടങ്ങിയ നടന്‍ ചെറിയ വേഷങ്ങളിലൂടെയാണ് കയറിവന്നത്. അന്ന് കുറച്ചുസമയം മാത്രമുളള വേഷങ്ങളാണ് ജയസൂര്യ ചെയ്തത്. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ജയസൂര്യ സജീവമാവുകയായിരുന്നു. വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ കരിയറാണ് ജയസൂര്യയുടെത്.

    നടി ലാവണ്യ ത്രിപതിയുടെ ഗ്ലാമറസ് ഫോട്ടോ വൈറല്‍, കാണാം

    തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍ ലഭിച്ചപ്പോഴാണ് നടന്‍ സെലക്ടീവായി സിനിമകള്‍ ചെയ്തുതുടങ്ങിയത്. അത് നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പിന്നീട് മുന്‍നിര സംവിധായകരുടെയെല്ലാം സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറി ജയസൂര്യ. ജയസൂര്യയെ വെച്ച് നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍.

    ഇപ്പോള്‍ രഞ്ജിത്ത് ശങ്കര്‍ പങ്കുവെച്ച

    ഇപ്പോള്‍ രഞ്ജിത്ത് ശങ്കര്‍ പങ്കുവെച്ച ജയസൂര്യയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജയസൂര്യയുടെ ഒരു പഴയകാല ചിത്രത്തിന് സംവിധായകന്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. അഞ്ചരക്കല്യാണം സിനിമയുടെ ലൊക്കേഷനില്‍ സ്‌ക്രിപ്റ്റ് വായിക്കുന്ന കലാഭവന്‍ മണിയെ നോക്കിനില്‍ക്കുന്ന ജയസൂര്യയുടെ ഒരു ചിത്രമാണ് വന്നത്. അണിയറക്കാരുടെ സമീപം നിന്ന് കലാഭവന്‍ മണി സ്‌ക്രിപ്റ്റ് വായിക്കവേ പുറകിലായിട്ടാണ് ജയസൂര്യ നില്‍ക്കുന്നത്.

    ഒരിക്കലും പ്രതീക്ഷ കൈവിടാതെ

    'ഒരിക്കലും പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോല്‍പ്പിക്കുക പ്രയാസമാണ്' എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ശങ്കര്‍ ജയസൂര്യയുടെ ചിത്രം പോസ്റ്റ് ചെയ്തത്. 1997ലാണ് വിഎം വിനു സംവിധാനം ചെയ്ത അഞ്ചരക്കല്യാണം പുറത്തിറങ്ങിയത്. ജഗദീഷ്, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, കല്‍പ്പന, മാള അരവിന്ദന്‍, സലീംകുമാര്‍, കനകലത ഉള്‍പ്പടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തിയത്.

    അതേസമയം ജയസൂര്യയുടെ കരിയറില്‍ മികച്ച

    അതേസമയം ജയസൂര്യയുടെ കരിയറില്‍ മികച്ച സിനിമകള്‍ നടന് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ തുടങ്ങിയത്. ചിത്രത്തിലെ ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രം ജയസൂര്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

    പിന്നാലെ സുസു സുധീ വാത്മീകം

    പിന്നാലെ സുസു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ സിനിമകളും ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. അതേസമയം അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമയും ജയസൂര്യയെ നായകനാക്കി കൊണ്ടാണ് രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്നത്. സണ്ണി എന്ന ചിത്രമാണ് ഈ കൂട്ടൂകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമ.

    Recommended Video

    Jayasurya's journey so far
    സിനിമയുടെ ടീസര്‍ മുന്‍പ് സോഷ്യല്‍

    സിനിമയുടെ ടീസര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുക്കിയ സിനിമയാണ് സണ്ണി. ജയസൂര്യയുടെതായി ഇതുവരെ കാണാത്ത തരത്തിലുളള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്ണിക്ക് പുറമെ, ആട് 3, രാമസേതു, ജോണ്‍ ലൂഥര്‍, കത്തനാര്‍, മേരി ആവാസ് സുനോ, ഉള്‍പ്പെടെയുളളവയും ജയസൂര്യയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

    Read more about: jayasurya ranjith shankar
    English summary
    director ranjith shankar shares jaysurya's throwback picture from anchara kalyanam movie set, picture goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X