ജയസൂര്യയുടെ നൂറാമത് ചിത്രം രഞ്ജിത്ത് ശങ്കറിനൊപ്പം, സണ്ണിയുടെ ടൈറ്റില്‍ ടീസര്‍

By Midhun Raj

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തിളങ്ങിയ കൂട്ടുകെട്ടാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും. ഫീല്‍ഗുഡ് സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയത്. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ രഞ്ജിത്ത് ശങ്കര്‍ സിനിമകളില്‍ എല്ലാവരും കണ്ടിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചത്. തുടര്‍ന്ന് സു സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

jayasurya-ranjith shankar

അതേസമയം ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ജയസൂര്യയുടെ നൂറാമത് ചിത്രമായി വരുന്ന സിനിമയ്ക്ക് സണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവിന്റെ റോളിലും ജയസൂര്യ എത്തുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുഴുവനും ഇതേ ഹോട്ടലില്‍ തന്നെ താമസിച്ചായിരിക്കും ചിത്രീകരിക്കുക. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും സിനോയ് ജോസഫ് ശബ്ദലേഖനവും നിര്‍വ്വഹിക്കുന്നു.

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടങ്ങിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. തുടര്‍ന്ന് മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെല്ലാം നായകന്മാരാക്കി രഞ്ജിത്ത് ശങ്കര്‍ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്ക്‌സ്, വര്‍ഷം, രാമന്റെ ഏദന്‍തോട്ടം, കമല തുടങ്ങിയവ സംവിധായകന്റെ കരിയറില്‍ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങളാണ്.

വീഡിയോ

More from Filmibeat

Read more about: jayasurya ranjith shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X