തിലകന്‍ ചേട്ടനോട് സെറ്റില്‍ വെച്ച് ഇറങ്ങി പോവാന്‍ പറഞ്ഞിരുന്നു! തുറന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്

ജൂണ്‍ 24 ന് ചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം താരസംഘടനയായ എഎംഎംഎ വിവാദത്തില്‍ കുടുങ്ങിയിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി അധികാരത്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു അമ്മയില്‍ സംഘര്‍ഷം ഉടലെടുത്തത്. നടന്‍ ദിലീപിനെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുത്തതായിരുന്നു ഇതിനെല്ലാം കാരണം.

സംഘടനയിലെ പ്രശ്‌നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച നടന്‍ തിലകന്റെ പേരിലും വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. തിലകനെതിരെ നടക്കുന്ന വിവാദങ്ങളെ കുറിച്ചുള്ള പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്തും എത്തിയിരിക്കുകയാണ്.

 രഞ്ജിത്തിന്റെ വാക്കുകളിലേക്ക്...

രഞ്ജിത്തിന്റെ വാക്കുകളിലേക്ക്...

മലയാള സിനിമ ഇന്നോളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍. വിടവാങ്ങി ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ തലപൊക്കിയ സാഹചര്യത്തില്‍ തചിലതെല്ലാം പറയാതെ വയ്യ എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. കലാകാരന്മാര്‍ പൊതുവേ കാര്യങ്ങളെ വൈകാര്യമായി കാണുന്നവരാണ്. സംഭവങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന രീതിയാണ് അവര്‍ക്ക്. എനിക്ക് അടുത്തറിയാവുന്ന തിലകന്‍ ചേട്ടന് സമാനസ്വഭാവമുള്ള വ്യക്തിയാണ്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും ഇത്തരം വൈകാരിക സമീപനങ്ങള്‍ കൊണ്ട് സംഭവിച്ച ചില പരിഭവങ്ങള്‍ മാത്രമായിരുന്നു എന്നതാണ് എന്റെ അനുഭവം.

സെറ്റില്‍ നിന്നും പുറത്താക്കി..

സെറ്റില്‍ നിന്നും പുറത്താക്കി..

എന്റെ ഒരു സെറ്റില്‍ വെച്ച് അദ്ദേഹത്തോട് ഇറങ്ങി പോവാന്‍ പറയേണ്ടി വന്നിട്ടുണ്ട്. സെറ്റിലുണ്ടായിരുന്ന സഹസംവിധായകനെ പരസ്യമായ അധിക്ഷേപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അവിടെ നിന്ന് ഒഴിവാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. പിന്നീട് ആ സിനിമയുടെ ഡബ്ബിംഗിന് അദ്ദേഹത്തെ വിളിപ്പിച്ചപ്പോള്‍ സംവിധായകനായ ഞാന്‍ സ്റ്റുഡിയില്‍ ഇല്ലെങ്കില്‍ മാത്രം വരാം എന്നായിരുന്നു പ്രതികരണം. തിലകനെന്ന നടനില്‍ എനിക്ക് പൂര്‍ണ വിശ്വാസമുള്ളത് കൊണ്ട് തന്നെ മാറി നില്‍ക്കാന്‍ ഞാന്‍ തയ്യാറായി.

ഇന്ത്യന്‍ റുപ്പിയിലേക്ക്

ഇന്ത്യന്‍ റുപ്പിയിലേക്ക്

പിന്നീട് കാലങ്ങളോളം അദ്ദേഹവുമായി എനിക്ക് ഒരു അടുപ്പവുമുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് സിനിമയിലെ സംഘടനകളുമായി അദ്ദേഹം ഇടയുന്നതും വിലക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ റുപ്പിയെന്ന സിനിമ തുടങ്ങുമ്പോള്‍ അതിലെ അച്യുത മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകനല്ലാതെ മറ്റൊരു നടനും എന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ വിളിച്ചാല്‍ അദ്ദേഹം വരുമോ എന്നൊരു സംശയമുണ്ടായിരുന്നു. നിര്‍മാതാവ് ഷാജി നടേശന്‍ അദ്ദേഹത്തെ നേരില്‍ പോയി കണ്ട് ആവശ്യം അറിയിച്ച് ഫോണ്‍ കൊടുക്കുകയായിരുന്നു. ഒരു മടിയും കൂടാതെ പ്രശ്‌നങ്ങളൊന്നുമില്ലാതെ തിലകന്‍ ചേട്ടന്‍ വന്ന് ഇന്ത്യന്‍ റുപ്പിയില്‍ ശക്തമായൊരു വേഷം ചെയ്തു. വിലക്കുകള്‍ പ്രശ്‌നമാകുമോയെന്ന സംശയം അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു.

വിലക്കുകളൊന്നുമില്ല

വിലക്കുകളൊന്നുമില്ല

ഇന്ത്യന്‍ റുപ്പി തുടങ്ങും മുന്‍പ് മുംബൈയിലെ ഒരു ചടങ്ങില്‍വച്ച് സിനിമാ സംഘടനകളുടെ ഭാരവാഹികളായിരുന്ന ബി ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും കണ്ടപ്പോള്‍ ഞാന്‍ അവരോട് പുതിയ ചിത്രത്തെ കുറിച്ചു പറഞ്ഞു. പൃഥ്വിരാജും തിലകനുമാണ് പ്രധാന വേഷങ്ങളിലെന്നും എന്തോ വിലക്കിനെ കുറിച്ചൊക്കെ തിലകന്‍ ചേട്ടന്‍ പറഞ്ഞിരുന്നുവെന്നും ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ഇന്നസെന്റും ഉണ്ണികൃഷ്ണനും ഒരേ സ്വരത്തില്‍ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നു. ധൈര്യ കുറവൊന്നുമില്ല. നാളെയൊരു ചോദ്യവമായി എന്റെ അടുത്ത് വരരുതെന്ന് പറഞ്ഞപ്പോള്‍ ഒരിക്കലുമില്ല, സംഘടനയ്ക്ക് ഒരു പ്രശ്‌നവുമില്ല എന്ന് തന്നെയാണ് അവര്‍ പറഞ്ഞത്. ചിത്രീകരണത്തിന്റെ ഒരു ഘട്ടത്തിലും വിലക്കുമായി ആരും എത്തിയിരുന്നില്ല. അതിന് ശേഷം അദ്ദേഹം എന്റെ സ്പീരിറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു തരത്തിലുള്ള പ്രതിഷേധവും ആ സമയത്തൊന്നും സിനിമാ സംഘടനകളില്‍ നിന്നും എനിക്കോ തിലകന്‍ ചേട്ടനോ നേരിടേണ്ടി വന്നിട്ടില്ലെന്നും രഞ്ജിത് വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X