മോഹൻലാലും ആ നമ്പൂതിരിയും ഒരു പോലെയാണ്!! അതുകൊണ്ട് ശത്രുക്കളില്ല, വെളിപ്പെടുത്തലുമായി രഞ്ജിത്ത്
Recommended Video
മോഹൻലാൽ രഞ്ജിത്ത് കൂട്ട്കെട്ട് മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇരുവരുടെ പഴയ ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. മോഹൻലാൽ- രഞ്ജിത്ത് കൂട്ട്കെട്ടിൽ ചിത്രം എത്തിയാൽ അത് തീർച്ചയായും സൂപ്പർ ഹിറ്റായിരിക്കുമെന്ന് നിസംശയം പറയാം. ലാൽ-രഞ്ജിത് കെമിസ്ച്രിയിൽ നിരവധി സൂപ്പർ ഹിറ്റുകളാണ് മലയാളത്തിൽ പിറന്നത്.
ലാലിന്റെ ഭാഗ്യ സംവിധായകന്മാരിൽ ഒരാളാണ് രഞ്ജിത്ത്. അത് പോലെ തന്നെ രഞ്ജിത്തിന്റെ ഭാഗ്യ നടാണ് മോഹൻലാൽ. ഇപ്പോഴിത തന്റെ ഭാഗ്യ നടൻ മോഹൻലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് രഞ്ജിത്ത്.

ശത്രുക്കളില്ലാത്ത താരം
ശത്രുക്കളില്ലാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ. അതു പോലെ അദ്ദേഹത്തിന്റെ അഹങ്കാരിയെന്ന പേരുമില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സംവിധായകൻ പറഞ്ഞത്. അതിനുളള കാരണവും പ്രിയ സംവിധായകൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മേഹാൻലാലും ആ നമ്പൂതിരിയും
മോഹൻലാലിനെ കുറിച്ചു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് നമ്പൂതിരിയെയാണ്. എന്നാൽ ആർട്ടിസ്റ്റ് നമ്പൂതിരിയെയല്ല? അതിനു മുൻപ് ജീവിച്ചിരുന്ന മറ്റൊരു നമ്പൂതിരകിയെയാണ്. അതിപോലെയാണ് മോഹൻലാലിന്റേയും സ്വാഭാവമെന്ന് രഞ്ജിത്ത് പറഞ്ഞു. നമ്പൂതിരിയോട് പണ്ട് ആരോ ചോദിച്ചു ആറും നാലും കൂട്ടിയാൽ പതിനൊന്ന് അല്ലേ എന്ന്? ഉവ്വോ? അങ്ങനെയാവാം, അതേന്ന് കേട്ടിട്ടുണ്ട്, നിശ്ചയില്ല്യ എന്ന് പറഞ്ഞ് ആ രംഗം അവസാനിപ്പിക്കും. ഇതു തന്നെയാണ് കഴിഞ്ഞ മുപ്പത് വർഷമായി മോഹൻലാലും തുടർന്നു വരുന്നത്.- രഞ്ജിത്ത് പറഞ്ഞു.

മോഹൻലാലിന് ശത്രുക്കളില്ലാത്തത്?
തന്റെ വർക്കിങ് മേഖലയിൽ ഇതേ രീതിയാണ് ലാൽ തുടർന്ന് കൊണ്ട് പോകുന്നത്. അതു കൊണ്ട് അദ്ദേഹത്തിന് ശത്രുക്കളോ അഹങ്കാരിയെന്നുളള പേരോയില്ല. ഒരു രരത്തിലുളള വിവാദങ്ങളിൽ അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല. മോഹൻലാലിന്റെ ഈ നയതന്ത്ര്യം പലരും അനുകരിക്കുന്നുണ്ട്.

ലാലിന്റെ മാറ്റങ്ങൾ
കഴിഞ്ഞ കുറച്ചു നാളുകളായി ലാലിന്റെ ഈ നയതന്ത്രജ്ഞതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. തന്റെ ജീവിത പരിസരങ്ങളോടും സമൂഹത്തിൽ നടക്കുന്നവയെ കുറിച്ച് അറിയാനും പ്രതികരിക്കാനും ലാൽ എന്ന മനുഷ്യ സ്നേഹി തയ്യാറാവുന്നുണ്ടെന്നും രഞ്ജിത് പറഞ്ഞു. മോഹൻലാൽ- രഞ്ജിത്ത് കൂട്ട്കെട്ടിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഡ്രാമ. പൂർണ്ണമായും ലണ്ടനിൽ ചിത്രീകരിച്ച ചിത്രത്തിൽ ആശ ശരത്താണ് നായികയായി എത്തിയത്.


Click it and Unblock the Notifications











