Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന സിനിമ, മുംബൈ പോലീസ് റീമേക്ക് ഉടനെന്ന് റോഷന് ആന്‍ഡ്രൂസ്
പൃഥ്വിരാജ്-റോഷന് ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മുംബൈ പോലീസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരായി പൃഥ്വിയും ജയസൂര്യയും റഹ്മാനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. വേറിട്ട ഒരു പ്രമേയം പറഞ്ഞുകൊണ്ട് ഒരുക്കിയ ചിത്രം കൂടിയായിരുന്നു മുംബൈ പോലീസ്. മോളിവുഡില്‍ ഇതുവരെ ആരും ചെയ്യാത്ത വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്.

മുംബൈ പോലീസ് റിലീസ് ചെയ്ത് ഏട്ട് വര്‍ഷം ആയിരിക്കുകയാണ്. ഏട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസിന്റെതായി വന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്; മുംബൈ പോലീസിന്റെ ഏട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒപ്പം പങ്കുവെക്കുന്നു. അളിയാ...ആളുകള്‍ സിനിമയെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ സിനിമ റീമേക്ക് ചെയ്യും. വിവരങ്ങള്‍ പിന്നാലെ..കാത്തിരിക്കുക എന്നാണ് റോഷന് ആന്‍ഡ്രൂസ് കുറിച്ചത്.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
2013ല്‍ റിലീസ് ചെയ്ത മുംബൈ പോലീസ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബോബി സഞ്ജയുടെ തിരക്കഥയിലാണ് റോഷന് ആന്‍ഡ്രൂസ് സിനിമ എടുത്തത്. അപര്‍ണ നായര്‍, ഹിമ ഡേവിസ്, കുഞ്ചന്‍, ക്യാപ്റ്റന്‍ രാജു, ഹരീഷ് ഉത്തമന്, റിയാസ് ഖാന്, ശ്വേത മേനോന്, മുകുന്ദന്, ദീപ രാഹുല്‍ ഈശ്വര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ഗോപി സുന്ദറായിരുന്നു സംഗീതമൊരുക്കിയത്. ആര് ദിവാകരന് ഛായാഗ്രഹണവും മഹേഷ് നാരായണന് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. സംവിധായകന് റോഷന് ആന്‍ഡ്രൂസിന്റെ കരിയറില്‍ ഇറങ്ങിയ അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു മുംബൈ പോലീസ്.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ