»   » തെലുങ്ക് വഴങ്ങുമൊ, ഡബ്ബ് ചെയ്യാന്‍ മറ്റൊരാളെ വയ്ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു, സംവിധായകന്‍

തെലുങ്ക് വഴങ്ങുമൊ, ഡബ്ബ് ചെയ്യാന്‍ മറ്റൊരാളെ വയ്ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു, സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam


മോഹന്‍ലാലിന്റെ രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമാന്തയും കൊരട്ടാല ശിവയുടെ ജനതാ ഗരേജും. ആഗസ്റ്റ് അഞ്ചിന് മനമാന്ത തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ തെലുങ്ക് പഠിച്ചത് 68 മണിക്കൂറുകള്‍ കൊണ്ട്, അസാധ്യം!!

എന്നാല്‍ ഇതിനിടെ ചര്‍ച്ചയാകുന്നത് മോഹന്‍ലാല്‍ തെലുങ്ക് സംസാരിച്ചതാണ്. കൊരട്ടാല ശിവയുടെ ജനതാ ഗാരേജിന് വേണ്ടി മോഹന്‍ലാല്‍ തെലുങ്ക് പറഞ്ഞ് സംവിധായകനെയും ടീമിനെയും കുഴപ്പിച്ചിരിക്കുകയാണെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകളോട് സംവിധായകന്‍ കൊരട്ടാല ശിവ പ്രതികരിക്കുന്നതിങ്ങനെ.

പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് സംവിധായകന്‍

പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് സംവിധായകന്‍ കൊരട്ടാല ശിവ പറയുന്നത്. മോഹന്‍ലാലിന്റെ ശബ്ദത്തിന് പകരം വയ്ക്കാന്‍ മറ്റൊരളില്ലെന്നും കൊരട്ടാല ശിവ പറയുന്നു.

തെലുങ്ക് തനിക്ക് വഴങ്ങുമൊ? മോഹൻലാല്‍

തെലുങ്ക് തനിക്ക് വഴങ്ങുമൊ? ഡബ് ചെയ്യാന്‍ മറ്റൊരാളെ വയ്ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലാല്‍ സാര്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധിച്ചത് ഞാനാണ്. കൊരട്ടാല ശിവ പറയുന്നു.

വാര്‍ത്തകള്‍ പ്രചരിച്ചതെങ്ങനെ?

അദ്ദേഹത്തിന്റെ ഡിബ്ബിങില്‍ ഒരു പിഴവ് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല, പിന്നെ എങ്ങനെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്ന് തനിക്ക് അറിയില്ല- കൊരട്ടാല ശിവ.

മോഹന്‍ലാല്‍ ഡബ്ബ് ചെയ്തത് ഇതുവരെ

ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായി വരികയാണെന്നും കൊരട്ടാല ശിവ പറയുന്നു.

English summary
Director rubbishes rumours on Mohanlal’s Telugu dubbing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam