ഇന്ത്യന്‍ സംവിധായകനു മുന്നില്‍ തുണി ഉരിഞ്ഞ് ഫ്രഞ്ച് നടി
കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എല്ലാവരെയും ഞെട്ടിച്ച് ഫ്രഞ്ച് നടി അര്‍ധ നഗ്‌നയായി നിന്ന് കാമസൂത്ര ത്രീ ഡി സംവിധായകന്‍ രൂപേഷ് പോളിനൊപ്പം ഫോട്ടോ എടുത്തു. മേല്‍ വസ്ത്രമുരിഞ്ഞാണ് ഫ്രഞ്ച് നടിയായ അറോറ നോയില്‍ഹാസ് മലയാളികൂടിയായ രൂപേഷ് പോളിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
താന്‍രൂപേഷിന്റെ കടുത്ത ആരാധികയാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു അറോറയുടെ സാഹസം.തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രൊമോഷനു വേണ്ടിയായിരുന്നു രൂപേഷ് കാനില്‍ എത്തിയത്.രൂപേഷ് സംവിധാനം ചെയ്ത കാമസൂത്ര എന്ന ത്രീ ഡി ചിത്രം കണ്ട് അദ്ദേഹത്തിന്റെ ആരാധികയായി മാറിയതാണ് അറോറ.

രൂപേഷിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട അറോറയോട് രൂപേഷ് സമ്മതം മൂളി ഉടനെ സകലരെയും ഞെട്ടിച്ച് അറോറ തന്റെ മേല്‍വസ്ത്രം ഉരിയുകയായിരുന്നു. കാനിന്റെ പ്രധാനവേദിയില്‍ സകലരുടെയും മുമ്പിലാണ് വസ്ത്രം ഉരിഞ്ഞത്.
അറോറയുടെ ഈ സാഹസംരൂപേഷടക്കം സകലരെയും അമ്പരപ്പിച്ചു. ഞെട്ടല്‍ മാറുന്നതിന് മുമ്പ് രൂപേഷിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറോറ അറിയിച്ചു. ഒപ്പം, തന്റെ മേല്‍വിലാസം രേഖപ്പെടുത്തിയ ഫോട്ടോയും അവര്‍ രൂപേഷിന് കൈമാറുകയും ചെയ്തു. മേല്‍വസ്ത്രം ധരിക്കാന്‍ രൂപേഷ് അറോറയോട് ആവശ്യപ്പോഴേക്കും ജീവനക്കാരെത്തി അറോറയെ പുറത്തേക്ക് കൊണ്ടുപോയി.


Click it and Unblock the Notifications











