മോഹന്‍ലാലും ജാക്കി ചാനും ഒരുമിക്കുന്നുണ്ടോ? സംവിധായകന്‍റെ വിശദീകരണം ഇങ്ങനെ! നിരാശയോടെ ആരാധകര്‍!
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ചില പ്രഖ്യാപനങ്ങളാണ് അടുത്തിടെ നടന്നത്. അത്തരത്തിലുള്ളൊരു സംഭവമായിരുന്നു മോഹന്‍ലാല്‍-ജാക്കി ചാന്‍ സിനിമ. ബിഗ് ബജറ്റ് ചിത്രത്തിനായി ഇരുവരും ഒരുമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാണ് ഈ സിനിമയൊരുങ്ങുകയെന്നും ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും അറിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി സംവിധായകന്‍ എത്തിയത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് സംവിധായകനായ ആല്‍ബര്‍ട്ട് ആന്റണി പറയുന്നു.
നായര്‍സാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും ജാക്കി ചാനും ഒരുമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2008ലായിരുന്നു ഈ സിനിമ പ്രഖ്യാപിച്ചത്. സിനിമയ്ക്കായി വന്‍താരനിര തന്നെ അണിനിരന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്നത്. 2 വര്‍ഷത്തിനിപ്പുറവും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ആല്‍ബര്‍ട്ട് ആന്റണിയാണ് സിനിമയൊരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വീണ്ടും സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നതിന് പിന്നാലെയായാണ് സംവിധായകന്‍ വിശദീകരണവുമായെത്തിയത്.

പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ എല്ലാവരും പ്രതീക്ഷയിലാണ്. കുഞ്ഞാലിമരക്കാരുടെ ജീവിതകഥ പറയുന്ന ചിത്രം മാര്‍ച്ചിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദര്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്.


Click it and Unblock the Notifications











