സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു! തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു താരം. മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും. രവിപുരം സ്മ്ശാനത്തിലാണ് സംസ്കാരം.

Recommended Video

Director sachy passed away

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശാസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സച്ചിയ്ക്ക് ഹൃദയാഘാതമുണ്ടായി. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും സ്ഥിതി ഗുരുതമായതിനെത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാള സിനിമയിലെ പ്രമുഖരെല്ലാം അനുശോചനം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്.

sachy

എഴുത്തുകാരന്‍, കവി, നാടക കലാകാരന്‍, ചലച്ചിത്ര തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു സച്ചി എന്ന കെ ആര്‍ സച്ചിദാനന്ദന്റെ. സേതുവിനൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയാണ് വെള്ളിത്തിരയിലേക്ക് കടന്ന് വരുന്നത്.

ചോക്ലേറ്റ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇരുവരും ഒന്നിച്ച് ആദ്യമായി തിരക്കഥ ഒരുക്കുന്നത്. അഞ്ച് സിനിമകള്‍ ഇരുവരും ഒന്നിച്ച് തിരക്കഥ ഒരുക്കിയപ്പോള്‍ ഏഴോളം സിനിമകള്‍ക്ക് സച്ചി ഒറ്റയ്ക്ക് തിരക്കഥാകൃത്തായി. രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

sachy

പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയുമായിരുന്നു അവസാനം സച്ചി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം. അനാര്‍ക്കലി എന്ന ചിത്രമായിരുന്നു സച്ചിയുടെ സംവിധാനത്തിലെത്തിയത്.

ഈ വര്‍ഷമാണ് സച്ചിയൊരുക്കിയ അയ്യപ്പനും കോശിയും തിയറ്ററുകളിലേക്ക് എത്തുന്നത്. ഇക്കൊല്ലെത്ത ഹിറ്റ് സിനിമകളിലൊന്നായി ഇത് മാറി. പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നൊരു സിനിമ കൂടി സച്ചി ഒരുക്കാന്‍ ഇരിക്കുകയായിരുന്നു. സിനിമ പ്രഖ്യാപിച്ചെങ്കിലും അതിന് മുന്‍പാണ് മരണം വില്ലനായിട്ടെത്തിയത്.

Read more about: സച്ചി sachi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X