»   » ജനകന്‍ സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു

ജനകന്‍ സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

ജനകന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഒന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നാണ് സജിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിച്ചത്.

രാവിലെ പത്ത് മണിക്ക് പറവൂറിലെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം 4.30ന് കൊല്ലം മുളങ്കാടകം ശ്മാശനത്തില്‍ വച്ചാണ് സംസ്‌കാരം. സഞ്ജീവ് എന്‍ ആര്‍ എന്നാണ് യഥാര്‍ത്ഥ പേര്. സിനിമാക്കാര്‍ക്കിടയില്‍ സജി പറവൂര്‍ എന്നും അറിയപ്പെട്ടു.

sajiparavoor

മോഹന്‍ലാലും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ജനകന്‍ എന്ന ചിത്രത്തിലൂടെയാണ് സജി സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മുമ്പ് ഒട്ടേറെ തവണ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബാങ്കോക്കിലായിരുന്നു ഷൂട്ടിങ്. അവിടെ വച്ച് കടുത്ത തലവേദനയും ക്ഷീണവും കാരണവും സജി വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു.

English summary
Director Saji Paravoor dies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam