മലയാള സിനിമയിലെ രാവണനാണ് അദ്ദേഹം, സാജിദ് യാഹിയയുടെ കുറിപ്പ് വൈറല്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെ കുറിച്ചുളള സംവിധായകന്‍ സാജിദ് യാഹിയയുടെ കുറിപ്പ് വൈറലാകുന്നു. ബാദുഷയുടെ പിറന്നാളിനാണ് മലയാള സിനിമയിലെ രാവണനാണ് അദ്ദേഹമെന്ന് കുറിച്ച് സാജിദ് എത്തിയത്. മലയാളത്തില്‍ നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കൈകാര്യം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് ബാദുഷ. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സിനിമകള്‍ക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ബാദുഷ. സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്: രാവണൻ എന്നു കേട്ടിട്ടില്ലേ. രാമായണത്തിലെ പത്തു തലയുള്ള രാവണനല്ല. ഇതു സിനിമയുടെ കാര്യമാണ്.

ഇവിടെ നമ്മുടെ മലയാള സിനിമയിൽ നമുക്കും ഉണ്ടൊരു രാവണൻ. പത്തു തലയുള്ള രാവണനല്ല..അതിനേക്കാൾ ഭയങ്കരൻ..ഒരേ സമയം പത്തിൽ കൂടുതൽ സിനിമകൾ വരെ കൈകാര്യം ചെയ്യുന്നൊരു രാവണൻ. നമ്മുടെ സ്വന്തം ബാദുക്ക..നമ്മുടെ ആലപ്പുഴക്കാരൻ. 2006ൽ പ്രിത്വിരാജ് ചിത്രം വർഗ്ഗത്തിലൂടെയാണ് ബാദുക്ക പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആയി എത്തുന്നത്. അതു വരെ ടൈറ്റിൽ കാർഡിൽ മാത്രം അധികമാരും ശ്രദ്ധിക്കാതെ നിന്നിരുന്ന പ്രൊഡക്ഷൻ കൺട്രോളർ തസ്തിക ബാദുക്കയ്ക്കു ശേഷം കുറച്ചു കൂടി ജനകീയമായി എന്നതാണ് സത്യം.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
പിന്നീട് എത്രയോ സിനിമകൾ മലയാളത്തിലെ ഏറ്റവും മുൻനിര ചിത്രങ്ങൾ എടുത്താൽ എവിടെയും ബാദുക്കയുണ്ട്. രാവണൻ എഫക്ട് എന്നൊക്കെ പറയാമെങ്കിലും ഇതൊരു ബാദുക്ക എഫക്ട് തന്നെയാണ്. ബാദുക്കയ്ക്കു മാത്രം സാധ്യമാകുന്ന കാര്യം. ഇപ്പോൾ അൽപ്പം അഭിനയത്തിലേക്കും നിർമ്മാണത്തിലേക്കും കൂടി റൂട്ട് മാറ്റിയിരിക്കുന്ന ബാദുക്ക വീണ്ടും വീണ്ടും നമ്മളെ ഞെട്ടിക്കുകയാണ്.
Recommended Video
ഈ തിരക്കുകൾക്കൊക്കെ ഇടയിൽ ഈ കോവിഡ് ദുരിത കാലത്തും മുൻപ് പ്രളയ സമയത്തും സിനിമ പ്രവർത്തകരുടെ കൂട്ടായ്മയിൽ കമ്യൂണിറ്റി കിച്ചണുമായി ഒരാളും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തിൽ ബാദുക്കയെത്തി. മലയാള സിനിമയുടെ മനുഷ്യത്വത്തിനു ബാദുക്ക എന്നൊരു മുഖം കൂടിയുണ്ട് എന്നു തെളിയിച്ചു കൊണ്ട്. നമ്മുടെ സ്വന്തം ബാദുക്കയ്ക്ക് ജന്മദിനാശംസകൾ, സാജിദ് യാഹിയ ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications











