»   » കാശ് കൊടുത്തും സ്വാധീനിച്ചും അവാര്‍ഡ്, നിവിനെയും ദുല്‍ഖറിനെയും കളിയാക്കി സംവിധായകന്‍

കാശ് കൊടുത്തും സ്വാധീനിച്ചും അവാര്‍ഡ്, നിവിനെയും ദുല്‍ഖറിനെയും കളിയാക്കി സംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

കാശ് കൊടുത്തും സ്വാധീനിച്ചും വര്‍ഷങ്ങള്‍ക്കു മുന്‍പേ അവാര്‍ഡ് വാങ്ങിയെടുത്തതിന്റെ വേദന ഇന്നും തന്നെ പിന്തുടരുന്നുണ്ടെന്ന് ഋഷി കപൂര്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രശസ്ത മാസികയുടെ അവാര്‍ഡാണ് താരം പണം കൊടുത്ത് സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യമാണെങ്കിലും സംഭവം ഇപ്പോഴാണ് പുറം ലോകം അറിഞ്ഞത്.

സിനിമയിലെ അവാര്‍ഡിനെക്കുറിച്ച് പണ്ടേ ചില കെട്ടുകഥകള്‍ നമ്മല്‍ കേള്‍ക്കാറുണ്ട്. ജൂറി മെമ്പര്‍മാരില്‍ താരത്തിന്റെ സുഹൃത്തുക്കളോ, അല്ലെങ്കില്‍ വേണ്ടപ്പെട്ടവരോ ഉള്ളതിനാലാണ് അവാര്‍ഡ് ലഭിച്ചത് എന്ന തരത്തിലുള്ള കഥകളൊക്കെ എത്ര കേട്ടിരിക്കുന്നു. താരങ്ങളെ സംബന്ധിച്ച് അവരുടെ കഴിവിന് ലഭിക്കുന്ന അംഗീകാരമാണ് അവാര്‍ഡുകള്‍. അവാര്‍ഡിന് അര്‍ഹമായ സിനിമയും കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നുവരാറുണ്ട്.

നിവിനെയും ദുല്‍ഖറിനെയും കളിയാക്കി സംവിധായകന്‍

ബോളിവുഡ് താരം ഋഷി കപൂറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ സജിന്‍ബാബു യുവതാരങ്ങളെ അധിക്ഷേപിച്ചത്. അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശ പൂണ്ട ഋഷി കപൂര്‍ പ്രമുഖ മാസികയുടെ അവാര്‍ഡ് സ്വന്തമാക്കിയത് കാശു കൊടുത്തിട്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്ങനെ സംഭവിച്ചെങ്കില്‍ ഇന്നത്തെ അവസ്ഥ??

വര്‍ഷങ്ങള്‍ക്കു മുന്‍പ് പണവും സ്വാധീനവും ഉപയോഗിച്ച് അവാര്‍ഡ് വാങ്ങാമെങ്കില്‍ ഇന്നത്തെ അവസ്ഥ എന്തായിരിക്കുമെന്നാണ് സംവിധായകനായ സജിന്‍ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ആത്മകഥയില്‍ ഇങ്ങനെ വെളിപ്പെടുത്തുമോ???

മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവതാരങ്ങളാണ് നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും. താരപുത്രന്റെ ഇമേജിലല്ലാതെ തന്റേതായ ശൈലിയിലാണ് ഡിക്യു അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ സിനിമ സ്വപ്‌നം കണ്ടു നടന്നിരുന്ന ചെറുപ്പക്കാരനാണ് നിവിന്‍ പോളി എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലെത്തിയത്.

ഡിക്യുവും നിവിനും കാശ് കൊടുത്തോ???

താരങ്ങളുടെ അഭിനയ മികവിന് നല്‍കുന്ന പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ജൂറിയും പ്രത്യേക മാനദണ്ഡങ്ങളുമുണ്ട്. കരിയറിലെ തന്നെ മികച്ച പ്രകടനങ്ങള്‍ക്കാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

സംവിധായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Director Sajin Babu trolled Dulquer salman and Nivin Pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X