»   » മിസ് കോള്‍ കണ്ടിട്ടും മോഹന്‍ലാല്‍ പ്രതികരിച്ചില്ല,ചോദിച്ചപ്പോള്‍ ലാലിന്റെ മറുപടി,സംവിധായകൻ പറയുന്നു

മിസ് കോള്‍ കണ്ടിട്ടും മോഹന്‍ലാല്‍ പ്രതികരിച്ചില്ല,ചോദിച്ചപ്പോള്‍ ലാലിന്റെ മറുപടി,സംവിധായകൻ പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

ശ്രീനിവാസനെയും മംമ്ത മോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍. 2005ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സരോജ് കുമാര്‍ എന്ന കഥാപാത്രത്തെയാണ് പത്മശ്രീ ഭരത് എന്ന ചിത്രത്തിലും അവതരിപ്പിച്ചത്. ഉദയനാണ് താരത്തിലെ ചില കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലും വന്നുവെന്നാല്ലാതെ ഉദയനാണ് താരവുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ സജിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ വിവാദമായി. മോഹന്‍ലാലിനെ കളിയാക്കികൊണ്ടാണ് ചിത്രമെന്നതായിരുന്നു പലരും പറഞ്ഞ് പരത്തിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷം മോഹന്‍ലാലിനെ പലവട്ടം വിളിച്ചിരുന്നതായി സംവിധായകന്‍ സജിന്‍ രാഘവന്‍ പറയുന്നു. അദ്ദേഹത്തെ കളിയാക്കാനായിരുന്നില്ല ആ ചിത്രമെന്ന് പറയാനായിരുന്നു താന്‍ വിളിച്ചത്.

mohanlal

വിളിച്ചിട്ട് എടുക്കാത്തതിനാല്‍ ഒരിക്കല്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോയി മോഹന്‍ലാലിനെ കണ്ടു. ഞാന്‍ പലവട്ടം വിളിച്ചിരുന്നു. കോള്‍ അറ്റന്റെ ചെയ്തില്ല. താന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ലാലിന്റെ മറുപടി ഇതായിരുന്നുവത്രേ. കുടുംബകാരുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ വന്നാല്‍ മാത്രമല്ലേ നമ്മള്‍ കോള്‍ അറ്റന്റ് ചെയ്യുകയുള്ളു. ലാല്‍ പറഞ്ഞുവത്രേ.

അദ്ദേഹത്തിന്റെ വാക്കുകളില്‍ എല്ലാം ഉണ്ടായിരുന്നു. സജിന്‍ രാഘവന്‍ പറയുന്നു. വൈശാഖ് സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിച്ചത്. 2012ലാണ് ചിത്രം റിലീസ് ചെയ്തത്.

English summary
Director Sajin Raghavan about Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam