സണ്ണി ലിയോണിന്റെ അത്ര ആത്മാര്‍ത്ഥ മറ്റാര്‍ക്കുമില്ല! മലയാളി സംവിധായകന്‍ പറഞ്ഞത് കാണാം

By Prashant V R

ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് സണ്ണി ലിയോണ്‍. ലോകമെമ്പാടുമായി നിരവധി ആരാധകരാണ് നടിക്കുളളത്. സണ്ണിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. കഴിഞ്ഞ വര്‍ഷമാണ് നടി മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജയിലൂടെയായിരുന്നു സണ്ണി എത്തിയിരുന്നത്. മധുരരാജയിലെ സണ്ണിയുടെ ഐറ്റം ഡാന്‍സ് തരംഗമായി മാറിയിരുന്നു.

sunny leone,

മധുരരാജയ്ക്ക് പിന്നാലെ മലയാളത്തില്‍ രംഗീല എന്നൊരു ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. രംഗീലയില്‍ കേന്ദ്ര കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. രംഗീലയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ രംഗീലയുടെ സംവിധായകന്‍ സന്തോഷ് നായര്‍ സണ്ണി ലിയോണിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അഭിമുഖത്തില്‍ സണ്ണി ലിയോണിന്റെ അത്രയും ആത്മസമര്‍പ്പണം മലയാള സിനിമയില്‍ ആര്‍ക്കും ഇല്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. ചിത്രത്തിനായി സമയ പരിധിയില്ലാതെ സണ്ണി ജോലി ചെയ്യുമെന്നും സംവിധായകന്‍ പറയുന്നു.

അതേസമയം രംഗീലയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം സലീം കുമാറും അഭിനയിക്കുന്നുണ്ട്. ഗോവയിലായിരുന്നു രംഗീലയുടെ ഷൂട്ടിംഗ് നേരത്തെ നടന്നിരുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് സണ്ണി ലിയോണ്‍. നടിയുടെ മിക്ക ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പലപ്പോഴും സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്.

മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. അധിക ചിത്രങ്ങളിലും ഗാനരംഗത്ത് മാത്രമാണ് നടി പ്രത്യക്ഷപ്പെടാറുളളത്. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ ബയോപിക്ക് വെബ് സീരിസ് പുറത്തിറങ്ങിയിരുന്നത്. കരണ്‍ജിത്ത് ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന വെബ് സീരിസിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ട് കൊണ്ടുപോവുന്നത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ നടി എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. തമിഴില്‍ ഒരു ചരിത്ര സിനിമയിലും അടുത്തിടെ നടി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X