»   »  സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു. കോലഞ്ചേരിക്ക് സമീപം പാങ്കോടിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞല്ല.

1993ല്‍ പുറത്തിറങ്ങിയ നാരായന്‍ എന്ന ചിത്രത്തിലൂടെയാണ് ശശി ശങ്കര്‍ സിനിമയിലെത്തുന്നത്. ഉര്‍വശിയും മുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നാരായാന് മികച്ച സാമൂഹിക പ്രസക്തമായ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

sasi-shanker-passes-away

1995ല്‍ പുറത്തിറങ്ങിയ പുന്നാരമാണ് ശശി ശങ്കറിന്റെ ആദ്യ കൊമേഷ്യല്‍ ചിത്രം. ജഗതി ശ്രീകുമാറും കല്പനയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മന്ത്രമോതിരം, ഗുരു ശിഷ്യന്‍, മിസ്റ്റര്‍ ബട്ട്‌ലര്‍, സര്‍ക്കാര്‍ ദാദ തുടങ്ങി പത്തോളം ചിത്രങ്ങള്‍ ശശി ശങ്കര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ കുഞ്ഞിക്കൂനന്‍ അദ്ദേഹത്തിന്റെ കരിയറിലെ വമ്പന്‍ വിജയമായിരുന്നു. രണ്ട് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ഞിക്കൂനനന്റെ റീമാക്കായ പേരഴക്. സൂര്യയും ജ്യോതികയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പഗഡൈ പഗഡൈയാണ് മറ്റൊരു ചിത്രം.

2005ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ ദാദയാണ് ശശി ശങ്കറിന്റെ അവസാനത്തെ മലയാള ചിത്രം. നവ്യാ നായരും ജയറാമുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Director Sasi Shanker Passes Away.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam