നാടോടിക്കാറ്റിന് നാലാം ഭാഗം വരുമോ? സത്യന്‍ അന്തിക്കാടിന്‌റെ മറുപടി കാണാം
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. കുടുംബ പശ്ചാത്തലത്തിലുളള സിനിമകളിലൂടെയാണ് സത്യന്‍ അന്തിക്കാട് ശ്രദ്ധിക്കപ്പെട്ടത്. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം അദ്ദേഹത്തിന്‌റെ സിനിമകളില്‍ നായകന്മാരായി അഭിനയിച്ചു. അതേസമയം മോഹന്‍ലാലിനൊപ്പമുളള സംവിധായകന്‌റെ സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നാടോടിക്കാറ്റ് പോലുളള ഇവരുടെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
നാടോടിക്കാറ്റിലെ ദാസനും വിജയനുമൊക്കെ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മോഹന്‍ലാലും ശ്രീനിവാസനും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. നാടോടിക്കാറ്റിന് പിന്നാലെയാണ് രണ്ടും മൂന്നും ഭാഗങ്ങളായ പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ സിനിമകളും പുറത്തിറങ്ങിയത്. അതേസമയം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികളുടെ ഇഷ്ടസിനിമകളാണ് ഇവയെല്ലാം.

ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മിക്കവരും ഈ സിനിമകള്‍ കാണാറുണ്ട്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ വരാന്‍ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തിടെ സത്യന്‍ അന്തിക്കാടിന്‌റെ മകന്‍ അഖില്‍ സത്യന്‍ ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ വീണ്ടും കാണാനുളള ആഗ്രഹം പങ്കുവെച്ചിരുന്നു.

അതേസമയം നാടോടിക്കാറ്റിന് ഒരു നാലാം ഭാഗമുണ്ടാവുമോ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് മറുപടി നല്‍കിയിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ നാടോടിക്കാറ്റിന് ഒരു നാലാം ഭാഗം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു എന്ന് സംവിധായകന്‍ പറയുന്നു.

അവരുടെ പ്രായത്തിന് പറ്റുന്ന തരത്തില്‍ ശ്രീനി പല സ്‌ക്രിപ്റ്റുകളും ചെയ്തിരുന്നു. നാടോടിക്കാറ്റിന്‌റെ നാലാം ഭാഗത്തില്‍ എനിക്ക് അത്രയും കോണ്‍ഫിഡന്‍സ് ഇല്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം അങ്ങനെ ഒരു പ്രോജക്ട് ഉണ്ടാകില്ല. അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒരുമിച്ചുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നാലെ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുളള വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ സൗഹൃദ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹന്‍ലാല്‍ എന്നാണ് സത്യന്‍ അന്തിക്കാട് അഭിമുഖത്തില്‍ പറഞ്ഞത്. താനും ഇക്ബാല്‍ കുറ്റിപ്പുറവും തൃശ്ശൂര്‍ ഒരു ഹോട്ടലില്‍ ഇരുന്ന് സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യുന്ന സമയത്താണ് മോഹന്‍ലാല്‍ വിളിക്കുന്നത്.

ഞാന്‍ ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കാണാന്‍ കയറിയതാണ്. ഒരു സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു അത്. ഫേസ്ബുക്കിലെ ചിത്രം കണ്ട് നിരവധി പേര്‍ വിളിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ഡിസ്‌കഷനു വേണ്ടിയായിരുന്നില്ല. മോഹന്‍ലാലുമായി ഒരു പ്രോജക്ട് ഉണ്ടാകും എന്നാല്‍ ഇപ്പോള്‍ അല്ലെന്നും സംവിധായകന്‍ പറഞ്ഞു. നിലവില്‍ ഞങ്ങള്‍ ചെയ്യുന്നത് ഒരു ഫാമിലി സബ്ജക്ട് ആണ്. അതില്‍ സൂപ്പര്‍ താരങ്ങളില്ലെന്നും സത്യന്‍ അന്തിക്കാട് അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications