twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ മുഖം കണ്ടിട്ടും എന്താണ് ജോലിയെന്ന് അയാള്‍ ചോദിച്ചു, തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

    By Midhun Raj
    |

    നിരവധി ശ്രദ്ധേയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് സത്യന്‍ അന്തിക്കാട്. ഗ്രാമീണ, കുടുംബ പശ്ചാത്തലത്തിലുളള സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളെ വെച്ചെല്ലാം സത്യന്‍ അന്തിക്കാട് സിനിമകള്‍ ചെയ്തിരുന്നു. സംവിധായകന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

    നാടോടിക്കാറ്റ്, രസതന്ത്രം പോലുളള സിനിമകളാണ് വലിയ വിജയമായി മാറിയത്. സിനിമകള്‍ക്കൊപ്പം വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ട് പേരാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. സൂപ്പര്‍ താരത്തെ കുറിച്ച് കൈരളി ടിവിയുടെ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    മോഹന്‍ലാലിനൊപ്പം

    മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച മിക്ക സംവിധായകര്‍ക്കും ടീമിനും അദ്ദേഹത്തിന്റെ ചില കുസൃതികള്‍ ആസ്വദിക്കാനുളള ഭാഗ്യം ലഭിച്ചിട്ടുണ്ടാവും എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ലാലുമായുളള സ്‌നേഹബന്ധത്തിന് പുറത്ത് എനിക്കും ഒരുപാട് അനുഭവങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുണ്ട്. ലാലുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോഴുളള അനുഭവങ്ങളെല്ലാം കുറെയുണ്ട്. പലതും പറഞ്ഞാല്‍ തീരില്ല. അത്രയും കൂടുതല് മോഹന്‍ലാലിന്റെ തമാശകള്, ലാലിന്‌റെ കുസൃതികള് ഉണ്ടാവാറുണ്ട്.

    ലാലിന് ചിലപ്പോ അബദ്ധം പറ്റാറുണ്ട്

    ലാലിന് ചിലപ്പോഴൊക്കെ അബദ്ധം പറ്റാറുണ്ട്. അത് പറഞ്ഞ് ഞങ്ങള് കളിയാക്കാറുണ്ട്. ഞങ്ങള്‍ക്ക് പറ്റുന്ന അബന്ധങ്ങള് ലാലും വളരെ കൂടുതല് ബുസ്റ്റ് ചെയ്ത് ഞങ്ങളെ തിരിച്ച് കളിയാക്കാറുണ്ട്. ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഞങ്ങള്‍ ഏറണാകുളത്തേക്ക് കാറില് വരികയാണ്. രാത്രി ഒരു മണി സമയത്തായിരുന്നു. കളിയില്‍ അല്‍പ്പം കാര്യം എന്ന പഴയ സിനിമയുടെ സമയത്തായിരുന്നു അത്. അന്ന് ലാല് വളരെ പ്രസിദ്ധനായി കഴിഞ്ഞിരുന്നു.

    അന്ന് കാറിന്റെ

    അന്ന് കാറിന്റെ പിന്‍സീറ്റില്‍ ഞാനും ലാലും ഇരിക്കുന്നു. മുന്‍പിലായി ക്യാമറമാന്‍ ആനന്ദകുട്ടനും ഇരിക്കുന്നു. അപ്പോ ഇരുട്ട് നിറഞ്ഞ, പരിചയമില്ലാത്ത ഏതൊക്കെയോ വഴികളിലൂടെ ഞങ്ങള്‍ എറണാകുളത്തെ ലോഡ്ജിലേക്ക് തിരിച്ചുവരികയാണ്. അന്ന് വഴിയില്‍ വെച്ച് ഒരാള് വണ്ടിക്ക് കൈ കാണിച്ചു. ലിഫ്റ്റിന് വേണ്ടി. അപ്പോ ഞാന്‍ പറഞ്ഞു നിര്‍ത്തണ്ട. നമ്മള്‍ക്ക് പരിയമില്ലാത്ത സ്ഥലമാണ്. ഏത് ടൈപ്പ് ആളുകളാണ് കയറുക എന്നൊന്നും അറിയില്ലലോ.

    പ്രത്യേകിച്ചും മലയാളത്തിലെ

    പ്രത്യേകിച്ചും മലയാളത്തിലെ വിലപിടിപ്പുളള ഒരു താരം നമ്മുടെ വണ്ടിയിലുണ്ടല്ലോ. ഡ്രൈവറോട് വണ്ടി വിട്ടോളാന്‍ പറഞ്ഞു. അപ്പോ ലാല് പറഞ്ഞു അയ്യോ അതൊന്ന് സാരമില്ലാന്ന്. ഒരു മനുഷ്യന്‍ പാതിരാത്രി ലിഫ്റ്റിന് വേണ്ടി കൈ കാണിച്ചിട്ട് കാറില്‍ സീറ്റുണ്ടല്ലോ, അപ്പോ കൊണ്ടുപോവാതിരിക്കുന്നത് മോശമാണ്. എന്നെ കളിയാക്കി ലാല് പറഞ്ഞു, സത്യന്‍ എന്ന പേരുണ്ടായാല്‍ പോരാ കുറച്ച് സ്‌നേഹം വേണം, സന്മനസ് വേണം എന്നൊക്കെ പറഞ്ഞു. ഏന്താ അതൊന്നും ഇല്ലാത്തെ എന്നൊക്ക ചോദിച്ചു.

    അപ്പോ ഞാന്‍ പറഞ്ഞു

    അപ്പോ ഞാന്‍ പറഞ്ഞു കേറ്റിക്കോ. സത്യം പറയുകയാണങ്കില്‍ എനിക്ക് അന്ന് അല്‍പ്പം ഭയമുണ്ടായിരുന്നു. പിന്നെ അയാള് വണ്ടിയില്‍ കയറി. ആനന്ദകുട്ടനൊപ്പം മുന്നില്‍ ഇരുന്നു. ആരൊക്കെയാണ് കാറില്‍ എന്ന് ഇരുട്ടില്‍ ആ വ്യക്തി കണ്ടിരുന്നില്ല. വണ്ടി മൂവ് ചെയ്യാന്‍ തുടങ്ങി. അപ്പോ ഞാന്‍ കുറച്ച് ഔട്ട് ഓഫ് മൂഡിലായിരുന്നു. എന്നെ ഇറിറ്റേറ്റ് ചെയ്യാന്‍ വേണ്ടി ലാല്‍ അയാളോട് ഒരോ കാര്യങ്ങള്‍ തിരക്കികൊണ്ടിരുന്നു.

    ചേട്ടന്റെ വീട് എവിടെയാണ്

    ചേട്ടന്റെ വീട് എവിടെയാണ് എന്നൊക്കെ ചോദിച്ചു. ഇന്ന സ്ഥലത്താണ് എന്ന് അയാള് മറുപടി പറഞ്ഞു. എറണാകുളത്തേക്കാണോ പോവുന്നെ? അതെ അവിടേക്കാണ് എന്ന് പറഞ്ഞു. അങ്ങനെ ലാല്‍ അയാളോട് ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. സംസാരിച്ച് സംസാരിച്ച് ഓരോ ആളുകളുടെ പേര് പറഞ്ഞപ്പോള്‍ ഇവര്‍ പെട്ടെന്ന് പരിചയക്കാരായി മാറി. മോഹന്‍ലാലിനെ കുറിച്ചുളള കുടുംബ വിവരങ്ങളെല്ലാം അയാള് പറഞ്ഞു.

    തുടര്‍ന്ന് ഞങ്ങളെയെല്ലാം

    തുടര്‍ന്ന് ഞങ്ങളെയെല്ലാം വളെയധികം ഞെട്ടിച്ച ഒരു ചോദ്യം അയാള് ലാലിനോട് ചോദിച്ചു. താനിപ്പോള്‍ എന്ത് ചെയ്യുകയാണെന്ന് ആയിരുന്നു മോഹന്‍ലാലിനോട് അയാളുടെ ചോദ്യം. അപ്പോ ലാല് ഒന്ന് സൈലന്റായി. കാരണം മോഹന്‍ലാല്‍ എന്ന നടന്‍ വളരെ പ്രസിദ്ധനായി മാറിയ സമയമായിരുന്നു അത്. പുറത്തൊക്കെ ലാലിന്റെ സിനിമകളുടെ പോസ്റ്ററുകള്‍ ഞങ്ങളുടെ കാറിനെ പാസ് ചെയ്ത് ഇങ്ങിനെ കടന്നുപോവുന്നുണ്ട്. അപ്പോ ലാല് തന്റെ ജോലി എന്താണെന്ന് അയാളോട് പറഞ്ഞില്ല.

    ഞാനൊരു സിനിമാ നടനാണെന്ന്

    ഞാനൊരു സിനിമാ നടനാണെന്ന് എന്ന് പറയാനുളള മടിയായിരിക്കാം. അപ്പോ അയാള് ചോദിച്ചു, പഠിക്കുവാണോ? ലാല് പറഞ്ഞു അല്ല പഠിക്കുകയല്ല. പിന്നെ എന്താ ജോലി വല്ലതും ചെയ്യുന്നുണ്ടോ?. പിന്നാലെ ഇയാള്‍ക്ക് മോഹന്‍ലാലിനെ്‌റെ മുഖം കണ്ടാല്‍ മനസിലാവുമെന്ന് വിചാരിച്ചു ഞാന്‍ കാറിനുളളിലെ ലൈറ്റ് ഇട്ടു. എന്നിട്ടും മോഹന്‍ലാലിനെ നോക്കി എന്താണ് ചെയ്യുന്നത് ബിസിനസ് വല്ലതുമുണ്ടോ എന്നായിരുന്നു ഇയാളുടെ ചോദ്യം,. അതോടെ ലാലിന് മനസിലായി ഇയാള് എന്നെ തിരിച്ചറിയാനെ പോവുന്നില്ല് എന്ന്. ലാല് കണ്ണടച്ച് മം എന്ന് മാത്രം മറുപടി പറഞ്ഞു.

    പിന്നീട് അയാള്

    കുറച്ചുകഴിഞ്ഞ് അയാള് എറണാകുളത്ത് ഇറങ്ങിയ സമയത്ത് ലാല് എന്നോട് പറഞ്ഞു. സത്യേട്ടന്‍ പറഞ്ഞ പോലെ ചെയ്താല്‍ മതിയാരുന്നു. അയാളെ കയറ്റേണ്ടായിരുന്നു എന്ന്. അപ്പോ ഞാന്‍ പറഞ്ഞു കയറ്റിയത് നന്നായി. ഒരു കാര്യം മനസിലാക്കുക. ഇത്രേയേ ഉളളൂ പ്രസിദ്ധി. ഇപ്പോ നമ്മള് വിചാരിക്കും നമ്മളെ എല്ലാവര്‍ക്കും അറിയുമെന്ന്. അറിയാത്ത ഒരാള് ഉണ്ട് എന്ന് മനസിലാക്കുക. ശരിക്കും പറഞ്ഞാല്‍ അയാള്‍ക്ക് മോഹന്‍ലാലിനെ അറിയാത്തതുകൊണ്ടും ഒന്നുമാവില്ല. ആ നിമിഷത്തില്‍ പെട്ടെന്ന് കണ്ടപ്പോള്‍ മനസിലായി കാണില്ല.

    Recommended Video

    'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
    ഏതായാലും

    ഏതായാലും ലാലിനെ കളിയാക്കാന്‍ കിട്ടിയ ആ സന്ദര്‍ഭം ഞാനും ആനന്ദക്കുട്ടനും ആഘോഷിച്ചു. പിന്നാലെ അതിന് പകരമായി ലാല്‍ എനിക്കിട്ടും ഒരു കുസൃതി ഒപ്പിച്ചു. അറിയാത്ത ഒരാളെ എന്റെയടുത്തേക്ക് വിട്ട് ഓരോ കാര്യങ്ങള്‍ ചോദിച്ചു. സാറാണോ ഇതിന്റെ ഡയറക്ടര്‍? ഞാന്‍ പറഞ്ഞു അതെ. പേരെന്താണ്?. സത്യന്‍ അന്തിക്കാട്. സത്യന്‍ അന്തിക്കാടോ?, അങ്ങനെയൊരു പേര് ഞങ്ങളാരും ഇത് വരെ പറഞ്ഞുകേട്ടിട്ടില്ലല്ലോ, ഇതിന് മുന്‍പ് പടങ്ങള്‍ ചെയ്തിട്ടുണ്ടോ. അങ്ങനെ എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന തരത്തിലുളള ചോദ്യങ്ങള്‍ ചോദിച്ചു. അപ്പോ അന്ന് ഞാന്‍ അഞ്ചാറ് സിനിമകളൊക്കെ ചെയ്തു നില്‍ക്കുന്ന സമയമാണ്. പിന്നാലെ ഞാന്‍ മോഹന്‍ലാലിനെ നോക്കുമ്പോ കുറച്ച് മാറി പതുങ്ങിനില്‍ക്കുന്നു. സംഭവം അദ്ദേഹം പറഞ്ഞുവിട്ടതാണ് അയാളെ. സത്യന്‍ അന്തിക്കാട് പറഞ്ഞു.

    Read more about: mohanlal sathyan anthikad
    English summary
    director sathyan anthikad shares a travel experiance with mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X