കമല്‍ ഹസന്‍ സിനിമ ഉപേക്ഷിക്കുമോ....?

ഉലകനായകന്‍ കമല്‍ ഹസന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മക്കള്‍ നീതി മയ്യം (എംഎന്‍എം) എന്ന സ്വതന്ത്ര പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയിരിയ്ക്കുകയാണ് കമല്‍.

kamal

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ കമല്‍ സിനിമാഭിനയം നിര്‍ത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തോടെ അഭിനയം നിര്‍ത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ ആരംഭിയ്ക്കും.

എന്നാല്‍ ഇന്ത്യന്‍ 2 ന് ശേഷം കമല്‍ അഭിനയം നിര്‍ത്തില്ല എന്ന് സംവിധായകന്‍ രാജേഷ് എം സെല്‍വ ഉറപ്പിച്ചു പറയുന്നു. കമലിനെ നായകനാക്കി തൂങ്കാവനം എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് രാജേഷ്. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കടരം കൊണ്ടേന്‍ നിര്‍മയ്ക്കുന്നതും കമലാണ്.

kamal1

കമല്‍ സാറിന് ഒരിക്കലും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിയില്ല. സിനിമാഭിനയവും രാഷ്ട്രീയ പ്രവര്‍ത്തനവും അദ്ദേഹത്തിന് ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയും. അഭിനയിക്കുന്നില്ലെങ്കിലും തിരക്കഥാകൃത്തായി രംഗത്തുണ്ടാവണം എന്ന് താന്‍ അദ്ദേഹത്തോട് അപേക്ഷിച്ചിട്ടുണ്ടെന്ന് രാജേഷ് എം സെല്‍വ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X