»   » സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു; മലയാളി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു!!

സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു; മലയാളി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളം ടെലിവിഷന്‍ സീരിലുകളിലൂടെ ശ്രദ്ധേയായ നടിയെ സംവിധായകന്‍ പീഡിപ്പിച്ചതായി വാര്‍ത്തകള്‍. ആതിരി സന്തോഷ് എന്ന അതിഥിയെ സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മലാളത്തില്‍ മഴവില്‍  മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ദത്തുപുത്രി എന്ന സീരിയലില്‍ അതിഥി അഭിനയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി വായിക്കൂ

അതിഥി

ആതിര സന്തോഷ് എന്നാണ് അതിഥിയുടെ യഥാര്‍ത്ഥ പേര്. മലയാളം ടെലിവിഷനിലൂടെയാണ് അതിഥി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. നര്‍ത്തകി കൂടെയായ അതിഥി ദത്തുപുത്രി എന്ന മലയാള സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴ് ചിത്രത്തിലേക്ക്

തമിഴ് സീരിയലുകളിലൂടെയും ശ്രദ്ധേയായ അതിഥിയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണ് നെടുനാള്‍ വാടെ. നവാഗതനായ സെല്‍വകണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സെപ്റ്റംബര്‍ 29 ന് നടി അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വാട്‌സപ്പിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.

സംഭവം സത്യം

സംഭത്തിന്റെ സത്യാവസ്ഥ അറിയാന്‍ നടിയുമായി അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇതിന് പിന്നിലെ ചുരുളഴിയുന്നത്. അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

സംവിധായകന്‍ പീഡിപ്പിച്ചു

ലൊക്കേഷനില്‍ നിന്ന് അതിഥിയ്ക്ക് മോശമായ അനുഭവങ്ങളാണത്രെ ഉണ്ടായത്. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവത്രെ. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

പരാതി പറഞ്ഞില്ലേ

പൊലീസിലും നടികര്‍ സംഘത്തിലും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. വിശാലിനെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നു.

നടികര്‍ സംഘത്തില്‍ നിന്ന്

നടികര്‍സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ ആ വഴി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പ്രസിഡന്റ് നാസര്‍ പറഞ്ഞതത്രെ. എന്നിരുന്നാലും മനുഷ്യാവകാശത്തിന്റെ പേരില്‍ ഇതേ കുറിച്ച് അന്വേഷിക്കും എന്ന് സംഘടന പറഞ്ഞിട്ടുണ്ട്. വിശാല്‍ നേരിട്ട് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

എക്‌സ്‌ക്ലൂസീവ് വീഡിയോ

സംഭവവുമായി ബന്ധപ്പെട്ട് ഫാസ്റ്റ് മെസ്സഞ്ചര്‍ എന്ന യൂട്യൂബ് വെബ്‌സൈറ്റില്‍ വന്ന എക്‌സ്‌ക്ലൂസീവ് വീഡിയോ കാണൂ

English summary
Nedunavaadai director Selvakannan has alleged actress Aditi for malicious complaints against him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam