twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്കര്‍ നമുക്ക് കിട്ടാന്‍ സാധ്യതയേറെ, ജല്ലിക്കട്ട് ടീമിനെ പ്രശംസിച്ച് സെല്‍വരാഘവന്‍

    By Midhun Raj
    |

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച വാര്‍ത്ത മലയാളികളെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ഓസ്‌കര്‍ നാമനിര്‍ദേശത്തിനായി സമര്‍പ്പിച്ച 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. അതേസമയം ജല്ലിക്കട്ട് ടീമിനെ അഭിനന്ദിച്ചുകൊണ്ടുളള സംവിധായകന്‍ സെല്‍വരാഘവന്‌റെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ജല്ലിക്കട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് ശെല്‍വരാഘവന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

     selvaraghavan

    വ്യക്തിപരമായി താന്‍ ഏറെ ആസ്വദിച്ച ചിത്രമാണ് ജല്ലിക്കട്ടെന്നും സിനിമ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും സെല്‍വരാഘവന്‍ ട്വിറ്ററില്‍ കുറിച്ചു. ജല്ലിക്കട്ടിനൊപ്പം ഗീതുമോഹന്‍ദാസ് ചിത്രം മൂത്തോനും ഓസ്കര്‍ നാമനിര്‍ദ്ദേശത്തിനായി സമര്‍പ്പിച്ച സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഗുലാബോ സിതാബോ, ചിപ്പ, ചലാങ്, ഡിസൈപ്പിള്‍, ശിക്കാര, ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ സിനിമകളും ലിസ്റ്റില്‍ ഉണ്ടായിരുന്നു.

    ജല്ലിക്കട്ടിന് മുന്‍പ് രണ്ട് മലയാള ചിത്രങ്ങളാണ് ഇതുവരെ ഓസകര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു, സലീംകുമാറിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു തുടങ്ങിയവയാണ് ആ ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം രണ്‍വീര്‍ കപൂര്‍ ചിത്രം ഗല്ലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി. സോയ അക്തറാണ് ഈ സിനിമ സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രം ഓസ്‌കര്‍ നോമിനേഷനില്‍ പരിഗണിക്കപ്പെട്ടില്ല. അടുത്ത വര്‍ഷം എപ്രില്‍ 25ന് ലോസ് ആഞ്ചലസില്‍ വെച്ചാണ് 93ാമത് അക്കാദമി പുരസ്‌കാരദാന ചടങ്ങ് നടക്കുക.

    Recommended Video

    'ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു കുടുംബങ്ങളല്ല; ജെല്ലിക്കെട്ടിന് അഭിനന്ദനങ്ങള്‍'; കങ്കണ

    അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുളള സില്‍വര്‍ പീകോക്ക് പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് നേടിയിരുന്നു. കൂടാതെ ഐഫ്എഫ്എഫ്കെയില്‍ മികച്ച സംവിധായകനുളള സ്പെഷ്യല്‍ മെന്‍ഷനും സംവിധായകന് ലഭിച്ചു. 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനുളള പുസ്‌കാരവും ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു.

    English summary
    director selvaraghavan praises lijo jose pellissery's oscar entry film jallikattu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X