മോഹന്‍ലാലിനെ നായകനാക്കി ആ സിനിമ ചെയ്യരുതെന്ന് കരുതുന്നവരാണ് കിംവദന്തി പരത്തുന്നത്; ഷാഫി

കല്യാണ രാമന്‍, മായാവി, ചോക്ലേറ്റ് തുടങ്ങിയ നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഷാഫി. ഷാഫി മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ദിവസങ്ങളായി പരക്കുകയാണ്. വിഷ്ണു ഉണ്ണി കൃഷ്ണനും ബിപിന്‍ ജോര്‍ജ്ജുമാണ് തിരക്കഥ എഴുതുന്നതത്രെ. എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍.

മോഹന്‍ലാലിനെ നായകമാക്കി ഒരു സിനിമ ഞങ്ങളുടെ മനസ്സിലുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഈ നേരം വരെ അങ്ങനെയൊരു സിനിമയെ കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാലുമായി നടന്നിട്ടില്ല. സിനിമയെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല. ഈ സിനിമ സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്ന് ഷാഫി ആരോപിയ്ക്കുന്നു.

നിലവില്‍ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ദശമൂലം രാമു എന്ന സിനിമ നിര്‍മിയ്ക്കുകയാണ് ഷാഫി. ചട്ടമ്പി നാട് എന്ന ചിത്രത്തിലെ സുരാജിന്റെ കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജി സേതുനാഥാണ്. ചട്ടബിനാടിന് വേണ്ടി തിരക്കഥ എഴുതിയ ബെന്നി പി നായരമ്പലം തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥ തയ്യാറാക്കുന്നത്.

Recommended Video

Latest Still Of Prithviraj Sukumaran And Dulquer Salmaan With Mohanlal

shafi-mohanlal

ദശമൂലം രാമുവിന് കിട്ടിയ ജനപ്രീതിയാണ് ഇങ്ങനെയൊരു സിനിമ നിര്‍മിയ്ക്കാന്‍ പ്രേരണയായത് എന്ന് ഷാഫി പറയുന്നു. എന്നാല്‍ ചട്ടമ്പി നാട് എന്ന സിനിമയുമായി ദശമൂലം രാമുവിന് യാതൊരു ബന്ധവുമില്ല. മറ്റൊരു ഗ്രാമത്തില്‍ രാമു എത്തിച്ചേര്‍ന്നതിന് ശേഷമുള്ള കഥയാണ് സിനിമയില്‍ പറയുന്നത്. കോവിഡ് കാലത്തിന് മുന്‍പേ തന്നെ സിനിമയെ സംബന്ധിച്ച ജോലികള്‍ ആരംഭിച്ചിരുന്നു. ഇനി പുനരാരംഭിക്കണമെങ്കില്‍ ഈ സാഹചര്യം വിട്ടുമാറേണ്ടതുണ്ടെന്ന് നിര്‍മാതാവ് കൂടെയായ ഷാഫി വ്യക്തമാക്കി.

അതേ സമയം മോഹന്‍ലാല്‍, കോവിഡ് കാല വാസം കഴിഞ്ഞ് സിനിമയിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ്. ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗത്താണ് ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജീത്തു ജോസഫിന്റെ തന്നെ റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെ അണിയിച്ചൊരുക്കിയ മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം കോവിഡ് കാല പ്രതിസന്ധിയില്‍ പെട്ടരിയ്ക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X